2011ലെ ലോകകപ്പ് ഫൈനലിൽ ശ്രീലങ്കൻ ടീം ഒത്തുകളിച്ചെന്ന് മുൻ ലങ്കൻ നായകൻ അർജുന രണതുംഗ. അന്ന് ഫൈനലിൽ എതിരാളികളായിരുന്നു ഇന്ത്യയ്ക്ക് ശ്രീലങ്ക തോറ്റു കൊടുക്കുകയായിരുന്നു. ഇത് അനേ്വഷിക്കണമെന്നും രണതുംഗെ ആവശ്യപ്പെട്ടു.
എല്ലാ കാര്യങ്ങളും ഇപ്പോൾ വെളിപ്പെടുത്താനാകില്ല. ഒരു ദിവസം ഇത് വെളിപ്പെടുത്തും. വാങ്കഡേ സ്റ്റേഡിയത്തിൽ ഇന്ത്യയോട് ആറു വിക്കറ്റിന് തോറ്റ മാച്ചിനെപ്പറ്റി തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രണതുംഗെ ഒത്തുകളിക്കാര്യം വ്യക്തമാക്കിയത്.