അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം, സൈനീകന്‍ കൊല്ലപ്പെട്ടു

0
93

നിയന്ത്രണരേഖയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് മുഹമ്മദ് നസീർ (35) ആണ് മരിച്ചത്. ജമ്മു കശ്മീരിലെ അതിർത്തി ജില്ലയായ പൂഞ്ച് സ്വദേശിയാണ് നസീർ. കശ്മീരിലെ രജൗറി ജില്ലയിൽപ്പെട്ട മഞ്ചാങ്കോട്ട് പ്രദേശത്തെ ഇന്ത്യൻ സൈനിക പോസ്റ്റുകൾ ലക്ഷ്യമിട്ടാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.

നിയന്ത്രണ രേഖയിലെ നിരവധി പ്രദേശങ്ങൾ ലക്ഷ്യമാക്കി പാക് സൈനികർ ശനിയാഴ്ച വെടിവെപ്പ് നടത്തിയതായി പ്രതിരോധ മന്ത്രാലയ വക്താവ് ലഫ്. കേണൽ മനീഷ് മേത്ത മാധ്യമങ്ങളോട് പറഞ്ഞു. പുലർച്ചെ 1.40 മുതലായിരുന്നു പ്രകോപനം കൂടാതെയുള്ള വെടിവെപ്പും ഷെല്ലാക്രമണവും.
ജൂലായ് 12 ന് പാക് സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. സൗത്ത് കശ്മീരിലെ പുൽവാമ ജില്ലയിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചതിന് പിന്നാലെയായിരുന്നു അന്നത്തെ ആക്രമണം. കശ്മീരിൽ ഇന്നും മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. തൊട്ടുപിന്നാലെയും പാക് സൈനികർ സമാനമായ ആക്രമണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here