ആസിഫ് അലിക്കെതിരെ അസഭ്യവര്‍ഷവുമായി ദിലീപ് ഫാന്‍സ്

0
139

നടിക്കെതിരായ ആക്രമണത്തിനു ശേഷം മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കു നേരെ അസഭ്യസര്‍ഷം. കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ദിലീപിനൊപ്പം താന്‍ ഇനി അഭിനയിക്കില്ലെന്ന ആസിഫ് അലിയുടെ പ്രസ്താവനക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്. എന്നാല്‍ ഈ വാദത്തിനെതിരെ ആസിഫ് തന്നെ രംഗത്ത് വരികയും ചെതിരുന്നു. ദിലീപിനെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടാണ് തനിക്കെന്നും ആസിഫ് തിരുത്തിയിരുന്നു.

പക്ഷേ, ഫെയ്സ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളില്‍ ആസിഫ് അലിയെ വ്യക്തിപരമായി ആക്ഷേപിച്ചും അസഭ്യം പറഞ്ഞു കൊണ്ടുമുള്ള നിരവധി പോസ്റ്റുകളാണ് ഇപ്പോള്‍ വരുന്നത്. ഏകദേശം ഒരേ തരത്തിലുള്ള കമന്റുകളാണ് പലതും. ആസിഫിന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലാണ് കമന്റുകള്‍ വരുന്നത്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത സൈബര്‍ ക്വട്ടേഷനാണെന്നാണ് ആരോപണം. ആസിഫിനെ അനുകൂലിച്ചും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയാകളില്‍ പ്രചരിക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here