ഇന്ത്യ- അമേരിക്ക പ്രതിരോധ സഹകരണ ബില്ലിനു അംഗീകാരമായി

0
115


ഇന്ത്യ- അമേരിക്ക പ്രതിരോധ സഹകരണ ബില്‍ അമേരിക്കന്‍ പ്രതിനിധി സഭയായ കോണ്‍ഗ്രസ് പാസാക്കി. 621.5 ലക്ഷം കോടി ഡോളറിന്റെ പ്രതിരോധ നയ പ്രമേയമാണ് സഭ അംഗീകരിച്ചത്.

നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ടിന്റെ ഭാഗമായി ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ആമി ബെര മുന്നോട്ട് വെച്ച ഭേദഗദി നിര്‍ദ്ദേശം സഭ 81 നെതിരെ 344 ശബ്ദവോട്ടുകളുടെ അടിസ്ഥാനത്തിലാണ് പാസാക്കിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വര്‍ധിപ്പിക്കുന്നതിനായുള്ള നയരൂപീകരണത്തിന് 180 ദിവസമാണ് പ്രതിരോധ സെക്രട്ടറിക്കും സ്റ്റേറ്റ് സെക്രട്ടറിക്കും സമയം അനുവദിച്ചിരിക്കുന്നത്. അമേരിക്കന്‍ സെനറ്റിന്റെയും പ്രസിഡന്റിന്റെയും അംഗീകാരമുണ്ടെങ്കിലോ നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്റ്റ് പ്രാബല്യത്തില്‍ വരിയുള്ളൂ.

 

LEAVE A REPLY

Please enter your comment!
Please enter your name here