എസ്മ: ഓലപ്പാമ്പിനെക്കാട്ടി പേടിപ്പിക്കരുതെന്ന് യുഎൻഎ

0
168

നഴ്‌സുമാർ ജോലി ചെയ്യില്ലെന്ന് തീരുമാനിച്ചാൽ അത് ആർക്കും തടയാനാവില്ല. സർക്കാർ എസ്മ പ്രയോഗിച്ചാൽ നഴ്‌സുമാരെക്കൊണ്ട് ജയിലുകൾ നിറക്കുമെന്ന് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ. നഴ്‌സുമാരിൽ 90 ശതമാനവും സ്ത്രീകളാണ്. അവരിലും അവരുടെ വീട്ടുകാരിലും ഭയപ്പാടുണ്ടാക്കി കിട്ടുന്ന ശമ്പളം മതി എന്ന് പറയിപ്പിക്കാനാണ് ഇത്തരം വിധിയിലൂടെ ഉദ്ദേശിക്കുന്നത്. ഇത് ഓലപ്പാമ്പിനെക്കാട്ടി പേടിപ്പിക്കുന്നതിന് തുല്യമാണെന്ന് യുഎൻഎ ഭാരവാഹികൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

നഴ്‌സുമാർക്ക് എതിരെ എസ്മ പ്രയോഗിക്കാമെന്നു ഹൈക്കോടതി. എന്താണ് ഈ എസ്മ അഥവാ Essential Service Maintenance Act? ഇത് എങ്ങനെ നടപ്പിലാക്കുന്നു?

1952-ൽ പാർലമെന്റ് പാസാക്കിയ നിയമമാണ് എസ്മ. ഓരോ സംസ്ഥാനങ്ങൾക്കും പൊതുവിൽ ഒരേ നിയമമാണെങ്കിലും കൂട്ടിച്ചേർക്കലുകൾ നടത്താം. കേരളത്തിൽ നിലനിൽക്കുന്നത് 1994 ലെ നിയമമാണ്. ജനങ്ങളുടെ സാധാരണ ജീവിതത്തിൽ ഒഴിച്ച് കൂടാനാകാത്ത ആവശ്യസർവീസുകൾ ഉറപ്പാക്കുക എന്നതാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് കെഎസ്ആർടിസി പോലുള്ള പബ്ലിക് ട്രാൻസ്പോർട്, ഡോക്ടർമാർ അങ്ങനെയുള്ള സർവീസ്‌കൾ. ഗവണ്മെന്റ്‌റ് സെക്ടറിൽ ആണ് ഇത് കൂടുതലായി ബാധിക്കുന്നത്. പക്ഷേ വേണമെങ്കിൽ നഴ്‌സുമാർക്ക് നേരെയും ഇത് പ്രയോഗിക്കാം എന്ന് കോടതി പറഞ്ഞിരിക്കുന്നു.

ഇത് നടപ്പാക്കിയിട്ടുണ്ടോ?
2005-ൽ ഡൽഹിയിൽ സമരം ചെയ്ത ഗവൺമെന്റ് മെഡിക്കൽ പ്രൊഫഷണലുകൾക്ക് എതിരെ ഒരിക്കൽ ഇത് പ്രയോഗിച്ചിട്ടുണ്ട്. പക്ഷേ അവർക്ക് മുൻകാല പ്രാബല്യത്തോടെ എല്ലാ ആനുകൂല്യങ്ങളും നൽകി.

കെഎസ്ആർടിസിയിലെ ജീവനക്കാരും ഗവൺമെന്റ് ഡോക്ടർമാരും എത്രയൊ തവണ പണി മുടക്കി. ഇതുവരെ ഗവണ്മെന്റ്‌റ് ജീവനക്കാർക്ക് എതിരെ പോലും ഇത്തരം കരിനിയമങ്ങൾ നടപ്പാക്കിയിട്ടില്ല. മിന്നൽ പണിമുടക്കുകൾ പോലും ഇക്കൂട്ടർ നടത്തിക്കൊണ്ടിരിക്കുന്നു. അപ്പോൾ ഇതിനെ ഭയപ്പെടേണ്ടതുണ്ടോ? പിന്നെ നടപ്പാക്കും എന്ന് പറഞ്ഞ് പേടിപ്പിക്കാം, അത്ര തന്നെ.

ഇത് എങ്ങനെ നടപ്പിലാക്കുന്നു?
എല്ലാ ജില്ല പോലീസ് മേധാവികൾക്കും നിർദ്ദേശം നൽകും. അവർ സമരപ്പന്തൽ സന്ദർശിച്ച് ജോലിയിൽ പ്രവേശിക്കാൻ അഭ്യർത്ഥിക്കും. തയാറാകാത്തവരെ ബലം പ്രയോഗിച്ച ചരിത്രം കേരളത്തിലില്ല.

പിന്നെ എന്തിന് ഇത്തരം ഒരു വിധി നേടി എന്ന ചോദ്യം ഉണ്ടാകാം. നഴ്സുമാരിൽ 90% സ്ത്രീകളാണ്. അവരിലും, വീട്ടുകാരിലും ഭയപ്പാട് ഉണ്ടാക്കി കിട്ടുന്നത് മതി എന്ന് പറയിപ്പിക്കുക.

ചുരുക്കത്തിൽ വെറുതെ ഓല പാമ്പിനെ കാട്ടി പേടിപ്പിക്കാമെന്നേ ഒള്ളൂ. നമ്മൾ ജോലി ചെയ്യില്ല എന്ന് തീരുമാനിച്ചാൽ ആർക്കും അത് തടയാനാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here