കശ്മീരില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

0
72

കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ പല്‍വാമ ജില്ലയിലെ ത്രാലിലാണ് സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നു എന്ന വിവിരം ഇന്ന് പുലര്‍ച്ചെയായിരുന്നു സൈന്യത്തിന് ലഭിച്ചത്. ഇതേതുര്‍ന്ന് സൈന്യം ആ പ്രദേശത്തെ വളഞ്ഞു. ഇനിയും ആ പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഉണ്ടെന്ന നിഗമനത്തിലാണ് സൈന്യം. അതിനാല്‍ തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here