ഇനിയും ഇരുമ്പുമറയില്‍ ആക്കാനാകുമോ ചൈനയ്ക്ക് ലിയു സിയാബോയെ ?

0
865

”നിങ്ങള്‍ നരകത്തിലേക്കു പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരിക്കലും ഇരുട്ടിനെ പഴിക്കരുത്”-സിയാബോ ഒരിക്കല്‍ എഴുതി…നൊബേല്‍ സമ്മാനം സ്വീകരിക്കാന്‍ ചൈനീസ് ഭരണകൂടം ലിയു സിയാബോയെ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് ഒഴിഞ്ഞ കസേരയിലാണ് സമ്മാനം സമര്‍പ്പിച്ചത്.നൊബേല്‍ നേടിയതോടെ നെല്‍സണ്‍ മണ്ടേല, ഓങ്‌സാന്‍ സൂചി എന്നിവരുടെ നിലയിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു. 

by  വെബ്‌ഡെസ്ക്


ഭരണകൂടത്തിന് ലിയു സിയാബോ എന്ന മനുഷ്യനെ ഇല്ലാതാക്കാം. എന്നാല്‍, ചരിത്രത്തില്‍നിന്ന് അദ്ദേഹത്തെ മായ്ച്ചു കളയാനാവില്ല.അദ്ദേഹത്തിന്റെ മരണം നൊബേല്‍ സമ്മാനവേദിയിലെ ഒഴിഞ്ഞ കസേര പോലെ ചൈനയെ വേട്ടയാടിക്കൊണ്ടിരിക്കും.
‘ഓപറേഷനും റേഡിയോ തെറാപ്പിയും കീമോ തെറാപ്പിയും ചെയ്യാന്‍ കഴിയുന്നില്ല . അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണ്-തെന്റ ഭര്‍ത്താവിന്റെ ദയനീയ അവസ്ഥ വിവരിച്ച് ലിയു സിയ സുഹൃത്തിനയച്ച വിഡിയോ സന്ദേശം വളരെ പൈട്ടന്നാണ് ലോകം മുഴുവനറിഞ്ഞത്. തുടര്‍ന്ന് ചൈനക്കുമേല്‍ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദമേറി. എന്നാല്‍, സമ്മര്‍ദങ്ങളൊന്നും ഫലംകണ്ടില്ല. അദ്ദേഹത്തിന് വിദേശത്ത് ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ടവരോട് തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് പറഞ്ഞ് ചൈന കണ്ണുരുട്ടി. ഒടുവില്‍ ജനാധിപത്യത്തിനായി വാദിച്ച ലിയു സിയാബോയെ ചൈന എന്നേക്കുമായി നിശ്ശബ്ദനാക്കി. 1955 ഡിസംബര്‍ 28ന് വടക്കുകിഴക്കന്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യയിലാണ് ജനനം. 1980കളിലാണ് അദ്ദേഹം ചൈനീസ് സര്‍ക്കാറിന് അനഭിമതനായത്.
2003 മുതല്‍ സ്വതന്ത്ര ചൈനീസ് പെന്‍ സെന്ററിന്റെ പ്രസിഡന്റായിരുന്നു ഇദ്ദേഹം. പുതിയ ഭരണഘടനക്കും സ്വതന്ത്ര നീതിന്യായ സംവിധാനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ആഹ്വാനം ചെയ്തുകൊണ്ട് തയാറാക്കിയ ചാര്‍ട്ടര്‍ 08 എന്ന മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പേരിലാണ് 2008ല്‍ അദ്ദേഹത്തെ ജയിലിലടച്ചത്. 2009 ഡിസംബറില്‍ നടന്ന വിചാരണയില്‍ കോടതി 11 വര്‍ഷത്തെ തടവുശിക്ഷയാണ് ലിയുവിനു വിധിച്ചത്. തടവുജീവിതം പുത്തരിയായിരുന്നില്ല ലിയുവിന്. ബെയ്ജിങ്ങിലെ നോര്‍മല്‍ സര്‍വകലാശാലയിലെ സാഹിത്യ അധ്യാപകനായിരുന്ന ലിയുവിന് ഇതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടു. ചൈനീസ് സര്‍ക്കാറിന്റെ ജനാധിപത്യധ്വംസനങ്ങള്‍ക്കെതിരെ 1989ല്‍ നടന്ന ടിയാനന്‍മെന്‍ സ്‌ക്വയര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ നേതാക്കളിലൊരാളായിരുന്നു ലിയു. ഇതേത്തുടര്‍ന്ന് രണ്ടുവര്‍ഷത്തോളം ജയിലിലായിരുന്നു. രാജ്യത്തെ ഏകകക്ഷി ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ 1996-ല്‍ ലേബര്‍ ക്യാമ്പിലടക്കപ്പെട്ടു. 2010-ലെ സമാധാനത്തിനുള്ള നൊേബല്‍ സമ്മാനം ലിയു സിയാബോവിനു നല്‍കാന്‍ നൊബേല്‍ സമ്മാന സമിതി തീരുമാനിച്ചു.


ചൈനയില്‍ മനുഷ്യാവകാശ സംരക്ഷണത്തിനായി നടക്കുന്ന വളരെ നീണ്ടു നില്‍ക്കുന്ന പോരാട്ടത്തിന്റെ പ്രതീകമെന്നാണ് ലിയുവിനെ പുരസ്‌കാരസമിതി വിശേഷിപ്പിച്ചത്. എന്നാല്‍, നൊബേല്‍ സമ്മാനം സ്വീകരിക്കാന്‍ ഭരണകൂടം അദ്ദേഹത്തെ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് ഒഴിഞ്ഞ കസേരയിലാണ് സമ്മാനം സമര്‍പ്പിച്ചത്. ചൈനയുടെ പ്രതിഷേധം അവഗണിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പുരസ്‌കാരച്ചടങ്ങില്‍ സംബന്ധിച്ചിരുന്നു. നൊബേല്‍ നേടിയതോടെ നെല്‍സണ്‍ മണ്ടേല, ഓങ്‌സാന്‍ സൂചി എന്നിവരുടെ നിലയിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു. ”നിങ്ങള്‍ നരകത്തിലേക്കു പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരിക്കലും ഇരുട്ടിനെ പഴിക്കരുത്”-സിയാബോ ഒരിക്കല്‍ എഴുതി.
അറസ്റ്റിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യ യെ വീട്ടുതടങ്കലിലാക്കി. പുറംലോകവുമായുള്ള എല്ലാ ബന്ധവും അവര്‍ക്ക് നിഷേധിച്ചു. കവയിത്രിയാണ് അവര്‍. രാജ്യേദ്രാഹിയെന്നു കരുതുന്ന ഒരാള്‍ക്കൊപ്പം ജീവിക്കുന്നതുപോലും കുറ്റകരമായി കരുതുന്ന ഒരു രാജ്യത്ത് ഇതല്ല ഇതിലപ്പുറവും നടക്കുമെന്ന് ഒരിക്കലവര്‍ പറയുകയുണ്ടായി. 1980കളുടെ മധ്യത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു തടവുകാരനായി ജീവിക്കുന്നതിനെക്കാള്‍ കഠിനമാണ് ആ വ്യക്തിയുടെ ഉറ്റബന്ധുവായി കഴിയുന്നതെന്ന് ഒരിക്കല്‍ അവരെഴുതി. യുദ്ധത്തിനെതിരെ ശബ്ദമുയര്‍ത്തിയ ജര്‍മനിയിലെ കാള്‍ വോണ്‍ ഒസീത്സ്‌കിക്കു ശേഷം തടവില്‍ കഴിയവെ മരിക്കുന്ന ആദ്യ നൊബേല്‍ ജേതാവാണ് ഇദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here