ചൈന വിഷയത്തിൽ കേന്ദ്രത്തിന് പ്രതിപക്ഷ പിന്തുണ

0
94

ന്യൂഡൽഹി: കശ്മീർ, ചൈന വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം.

ചൈനയുമായുള്ള അതിർത്തി, കശ്മീർ തർക്കവും കശ്മീരിലെ സാഹചര്യവും വിശദീകരിക്കാൻ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിപക്ഷ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒറ്റക്കെട്ടായി മുന്നേറാമെന്ന് അറിയിച്ചത്.

സിക്കിമിലെ ദോക് ലാ പ്രദേശത്ത് ചൈന അതിക്രമിച്ച് കയറിയിരിക്കുകയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പാർലമെന്റിന്റെ മഴക്കാല സമ്മേളനം തുടങ്ങുന്നതിന് മുൻപ് പരമാവധി അഭിപ്രായ ഐക്യം സാധ്യമാക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശ്യം. പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു.

സുരക്ഷാ വീഴ്ചയുണ്ടായതിന്റെ വിശദീകരണവും നൽകിയെന്ന് യോഗത്തിനുശേഷം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. എല്ലാവരും സർക്കാരിനെ പിന്തുണയ്ക്കുമെന്ന് ഉറപ്പ് നൽകിയതായി രാംവിലാസ് പാസ്വാനും പ്രതികരിച്ചു.

ഗുരുതരമായ പല ചോദ്യങ്ങൾ ചോദിച്ചുവെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിന്റെ ആക്ഷേപം. രാജ്യസുരക്ഷയ്ക്കാണ് കോൺഗ്രസ് പ്രാധാന്യം നൽകുന്നതെന്ന് ആനന്ദ് ശർമ പറഞ്ഞത്. രാജ്യതാൽപര്യത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ പ്രതികരണത്തിൽ തൃപ്തിയുണ്ടെന്ന് അണ്ണാഡിഎംകെ എംപി നവനീതകൃഷ്ണൻ പറഞ്ഞു.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here