തമിഴ്‌നാട്ടില്‍ ബസ് ലോറിയിലിടിച്ച് 10 പേര്‍ മരിച്ചു

0
91

ബസ് ലോറിയിലിടിച്ച് 10 പേര്‍ മരണം. തിരുപ്പൂരില്‍ നിന്നും കുംഭകോണത്തേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. 23 പേര്‍ക്ക് പരിക്കേറ്റു. തഞ്ചാവൂരിലെ വല്ലത്തുള്ള മേല്‍പാലത്തിലാണ് അപകടം നടന്നത്.

ഇരുമ്പ് കമ്പികളുമായി പോകുകയായിരുന്ന ലോറിയെ മറികടക്കവെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറിയിലെ കമ്പി ദേഹത്ത് തുളച്ചാണ് ചിലര്‍ മരിച്ചത്. മരിച്ചവരില്‍ രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്.

പരിക്കേറ്റവരെ തഞ്ചാവൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ ബസാണ് അപകടമുണ്ടാക്കിയത്. ബസ് അമിത വേഗതയിലായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും ധനസഹായം നല്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here