നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനു പിന്തുണയുമായി സക്കറിയ. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയോടൊപ്പം തന്നെയാണ് താന്‍ നില്‍ക്കുന്നതെന്നും, എന്നാല്‍ തന്നെ അലട്ടുന്ന ഒരു വസ്തുത പങ്കുവെക്കാനാണ് ഈ കുറിപ്പെഴുതുന്നത് എന്നു പറഞ്ഞുമാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്.
ദിലീപിന്റെ അറസ്റ്റുമായി ബ്ന്ധപ്പെട്ട കുറ്റവിചാരണകള്‍ നടക്കാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ അതിനു മുന്‍പ് തന്നെ പുറത്തു വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് വിശ്വസിച്ചാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്. ഇത് സാമാന്യ നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണെന്നും, ആത്മഹത്യാപരവുമാണെന്ന് അദ്ദേഹം പറയുന്നു.
കുറ്റം ആരോപിക്കപ്പെട്ടവനില്‍ നിന്ന് നിഷ്കളങ്കതയുടെ സാദ്ധ്യത തന്നെ എടുത്തു കളയുന്ന അവസ്ഥ ഗരുതരമായ മനുഷ്യാവകാശ ലംഘനമാണ്- കുറ്റകൃത്യത്തിന്റെ സ്വഭാവം എത്രമാത്രം ഗുരുതരമായാലും- സക്കറിയ കൂട്ടിച്ചേര്‍ക്കുന്നു. കുറ്റം കോടതി ശരിവെച്ച് ശിക്ഷിക്കുംവരെ അയാളെ നിഷ്കളങ്കനായി കരുതണമെന്നത് ലോകമെങ്ങും പരിപാലിക്കപ്പെടുന്ന ധാര്‍മ്മിക നിയമമാണെന്നും അദ്ദേഹം നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.
ദിലീപിന്റെ കുറ്റം തെളിയിക്കാന്‍ പോലീസിനേയും കോടതിയേയും അനുവദിക്കുക. ദിലീപാണ് കുറ്റവാളിയെങ്കില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ അദ്ദേഹത്തിനു ലഭിയ്ക്കട്ടെ എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ പോസറ്റ് അവസാനിപ്പിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…