ദിലീപിന് പുറകെ മാനേജര്‍ അപ്പുണ്ണിയും പ്രതിയാകും

0
156

ദിലീപിന് പുറകെ മാനേജര്‍ അപ്പുണ്ണിയും നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതിയാകുമെന്ന് സൂചന. ഇതോടെ ഒളിവില്‍ പോയിരിക്കുന്ന അപ്പുണ്ണിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

നടിയെ ആക്രമിച്ച സംഭവത്തിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമെന്നാണ് പോലീസ് കരുതുന്നത്. നിലവില്‍ അപ്പുണ്ണിയുടെ അഞ്ച് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആണ്. രണ്ടു ദിവസം മുന്‍പാണ് ഇയാള്‍ ഒളിവില്‍ പോയത്. ദിലീപിനെയും അപ്പുണ്ണിയെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ ഒഴിവാക്കാനാണ് അപ്പുണ്ണി ഒളിവില്‍ പോയതെന്നാണ് പോലീസ് നിഗമനം.

അപ്പുണ്ണി പള്‍സര്‍ സുനിയുമായി നേരിട്ട് കൂടിക്കാഴ്ച്ചകള്‍ നടത്തിയതിനും ഫോണ്‍ സംഭാഷണം നടത്തിയതിനും പോലീസിനു കൈവശം തെളിവുകളുണ്ട്. ഗൂഢാലോചനക്കേസില്‍ അപ്പുണ്ണിയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ധാരാളം തെളിവുകള്‍ പോലീസിന്റെ പക്കലുണ്ട്. ദിലീപ് കുറ്റ സമ്മതം ഇതുവരെയും നടത്താത്ത സാഹചര്യം കൂടി കണക്കിലെടുത്താണ് അപ്പുണ്ണിയെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പോലീസ് പദ്ധതിയിടുന്നത്.

എ.എസ്. സുനില്‍രാജ് എന്ന അപ്പുണ്ണി ആറുവര്‍ഷം മുമ്പാണ് ദിലീപിന്റെ ഡ്രൈവറായി ഇയാള്‍ എത്തുന്നത്. ഉദ്യോഗമണ്ഡല്‍ സ്വദേശിയായാണ് ഇയാള്‍. നാദിര്‍ഷയാണ് അപ്പുണ്ണിയെ ദിലീപിന് പരിചയപ്പെടുത്തിയതെന്ന് സിനിമാരംഗത്തുള്ളവര്‍ പറയുന്നത്. ഇതുവരെ അപ്പുണ്ണി കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ല. സെറ്റുകളില്‍ ഡ്രൈവറായി ജോലിനോക്കുന്നില്ലെങ്കിലും ഫെഫ്ക ഡ്രൈവേഴ്‌സ് യൂണിയനില്‍ അംഗമാണ് അപ്പുണ്ണിയെന്ന സുനില്‍രാജ്.

LEAVE A REPLY

Please enter your comment!
Please enter your name here