ദിലീപ് വിഷയത്തിൽ ചലച്ചിത്ര സംവിധായകൻ ബൈജു കൊട്ടാരക്കര 24 കേരളയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിന്റെ പൂർണ്ണ രൂപം…
നമ്മുടെ ഈ മലയാളസിനിമയിൽ ഒരു ശുദ്ധികലശത്തിന്റെ തുടക്കമായിട്ടു കണക്കാക്കുവാൻ പറ്റുമോ? കാരണം സംഘടനകളിൽ നിന്നെല്ലാം ഇദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ടല്ലോ?
ഇതൊരു ശുദ്ധികലശത്തിന്റെ തുടക്കമാണ്. പക്ഷേ എങ്കിൽപോലും ഇതിനകത്തു ദിലീപുമാത്രമല്ല ഇനിയും ഇതുപോലെ ഒരുപാട് ഗുണ്ടാമാഫിയകൾ മലയാള സിനിമാ ഫീൽഡിൽ ഉണ്ട്. അവരെമൊത്തത്തിൽ മലയാള സിനിമരംഗത്തു നിന്നും മാറ്റേണ്ടതുണ്ട് എങ്കിൽമാത്രമേ മലയാള സിനിമ ശുദ്ധമാകൂ. ഇതിനെതിരെയുള്ള ശക്തമായ തീരുമാനം പലസ്ഥലത്തും വന്നിട്ടുണ്ട്. എല്ലാ സംഘടനകളിലും വന്നിട്ടുണ്ട്. ഇങ്ങനെയുള്ള ആൾക്കാളെ മലയാള സിനിമ വെച്ചുകൊണ്ടിരിക്കില്ല എന്ന തീരുമാനവും വന്നിട്ടുണ്ട്. എല്ലാ പൊതുമേഖലയിൽപ്പെട്ട ആൾക്കാർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. എനിക്കുതോന്നുന്നു ഇതൊരു ശുദ്ധീകലശത്തിന്റെ തുടക്കമാണ്. ഈ സംഭവം കൊണ്ട് ഇത് മൊത്തം ശുദ്ധീകരണം നടക്കുമെന്നൊന്നും ഒരു പ്രതീക്ഷയുമില്ല.
ഇപ്പോൾ നിലവിൽ ഈ സംഘടനകളിലെല്ലാം ഇങ്ങനെയുള്ള കഥാപാത്രം ഉണ്ട് എന്നാണതിനർത്ഥം?
തീർച്ചയായും കഥാപാത്രങ്ങൾ എന്നാൽ ഇതൊരു വലിയ മാഫിയാപ്രവർത്തനമായിരുന്നു പലർക്കും. പലപ്രാവശ്യം ഞാൻ തന്നെയാണ് ഈ സംഗതിക്കു തുടക്കമിട്ടിരിക്കുന്നതും. മാഫിയാപ്രവർത്തനം നടത്താനല്ല. മാഫിയ മലയാളസിമിയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് പറഞ്ഞുവച്ചതും ഞങ്ങളാണ്.
എന്തുകൊണ്ടാണ് ഇത്ര വൈകിയത്. ദിലീപിന്റെ ഈ വിഷയത്തിൽ എത്തിച്ചേരുന്നതുവരെ ഈ സംഘടന ഇതിന്റെ കാര്യത്തിൽ നിശബ്ദമായി ഇതിനെതിരെ പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണ്?
അല്ല ഞങ്ങളൊക്കെ ആദ്യംമുതൽക്കേ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ആൾക്കാരാണ്. ദിലീപിന്റെ വിഷയത്തിലാണല്ലോ മാക്റ്റ പ്രൊഡക്ഷൻപോലും രണ്ടായത്. തുളസീദാസ് എന്ന സംവിധാകനെ അവഹേളിച്ചതും അദ്ദേഹത്തിന് 40 ലക്ഷം രൂപയുടെ നഷ്ടം വരുത്തി. അയാൾക്ക് ഡേറ്റ് കൊടുക്കാതെ സെറ്റിൽ അയാൾക്കിരിക്കാൻ കസേരകൊടുക്കാതെ കാലെടുത്ത് മറ്റൊരു കസേരയിൽകയറ്റിവെച്ച് അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തു. തുളസീദാസ് മാക്റ്റയിൽ വന്ന് പൊട്ടിക്കരയുകയായിരുന്നു.
പ്രമുഖരായ സംവിധായകരേയും നടന്മാരേയും കഴിവുള്ള പലരേയും പുറത്തു നിർത്തിയ ഇൻസ്ട്രിയിൽ നിന്നും പുറത്തുനിർത്തിയ ഒരു സംഘമാണോ ഇത്?
അതെ സംഗതി വരുന്നത് ഈ സംഭവത്തിൽ നിന്നുമാണ്. അത് തുളസിയുടെ സിനിമയിൽ ദിലീപ് അഭിനയിച്ചിട്ട് മറ്റൊരു സിനിമയിൽ അഭിനയിച്ചാൽ മതി എന്ന് ഡേറ്റ് കൊടുത്തിട്ടുണ്ടെങ്കിൽ അങ്ങനെ മതി എന്ന് പറഞ്ഞിരുന്ന ആള് ഇയാളെ കൂടെ നിൽക്കുന്ന ചില ആജ്ഞാനുവർത്തികളെ ഇയാളുടെ കൈകാലുകൾ പിടിച്ചുകൊണ്ടിരിക്കുന്നവർ ഈ മാക്റ്റ പ്രൊഡക്ഷൻ എന്ന സംഘടനയെപോലും അന്നു തകർത്തു. എന്നിട്ട് ഈ ശക്തിയുണ്ടാക്കി. ഈ ശക്തിയുണ്ടാക്കിയതെന്തിനാ ഈ മാഫിയാ ഗ്രൂപ്പ് അതിലേക്ക് മാറിപ്പോയി. മാഫിയാഗ്രൂപ്പെന്നു പറയാൻ കാരണം ഈ രണ്ടുമൂന്നു അല്ലെങ്കിൽ നാലോ അഞ്ചോ സിനിമ ചെയ്യുന്ന പ്രൊഡക്ഷൻ കൺട്രോളന്മാർ പേരു അന്വേഷിച്ചാൽ മതി ഞാൻ അതൊന്നും തുറന്നു പറയുന്നില്ല. ഒരു പതിനഞ്ചോളം പ്രൊഡക്ഷൻ കൺട്രോളന്മാർ പ്രൊഡ്യൂസർമാരായിട്ടുണ്ട്. ഇവരെല്ലാം നാലോ അഞ്ചോ സിനിമ ചെയ്താൽ കൂടിപ്പോയാൽ ഒരു സിനിമക്ക് രണ്ടു ലക്ഷത്തോളം ശമ്പളമുണ്ടാകും. ഒരു വർഷം മാക്സിമം രണ്ടു സിനിമയായിരിക്കും ചെയ്യുന്നതും. ഇങ്ങനെയുള്ളവർ അഞ്ചോ ആറോ സിനിമ എടുത്തുകഴിഞ്ഞാൽ പിന്നെ പത്തു ലക്ഷംത്തോളം ബഡ്ജറ്റ് വരുന്ന സിനിമകളാണ് പ്രൊഡൂസ് ചെയ്യുന്നത്. നേരെ നിർമ്മാതാക്കളായി മാറുകയാണ്. അപ്പോൾ ഈ സിനിമ പ്രൊഡ്യൂസ് ചെയ്യാനുള്ള ക്യാഷ് എവിടുന്നാ?
ഇതിന്റെ കണക്കുകൾ ഓഡിറ്റ് ചെയ്യാനുള്ള സംവിധാനം നിലവിൽ ഇല്ലേ?
ഒന്നുമില്ല. ഇവിടെ താരങ്ങളുടെ ശമ്പളം കൂട്ടുന്നത് നിർമ്മാതാക്കളൊന്നും അല്ല. ഇവർ സ്വയം കൂട്ടുന്നതാണ്. താരമൂല്യം കൊണ്ടിട്ടൊന്നും അല്ല ശമ്പളം കൂട്ടുന്നത്. മലയാളസിനിമയ്ക്കകത്ത് ഒരുപാട് ഒഴുക്കുകൾ വരുന്നുണ്ട്. ഈ ഒഴുക്കിൽനിന്നും വരുന്ന ഈ പൈസകളാണ്. പത്തുലക്ഷം വാങ്ങിക്കൊണ്ടിരിക്കുന്ന ഒരാൾ നാളെ ഒരുകോടി വാങ്ങുന്നുണ്ടെങ്കിൽ ഏതെങ്കിൽ ഒരു പടം ഓടിയാൽ മതി പത്തു പടം പൊളിഞ്ഞാലും ഇവർക്കു കുഴപ്പമൊന്നും ഇല്ല ഇതുതന്നെ അവർ പിൻതുടരുന്നു. ഒന്നിതാണ്. രണ്ട്, ഇവർ പ്രൊഡ്യൂസർമാരായി മാറുന്നു. ഈ പൈസ എവിടുന്നാണെന്ന് ആരും അന്വേഷിക്കുന്നില്ല. അതുപോലെ ദിലീപിന്റെ ശൃംഖാലവേലൻ എന്ന സിനിമ നടന്നുകൊണ്ടിരുന്നപ്പോഴാണ് ഇന്ത്യയിൽതന്നെ ഏറ്റവും വലിയ സ്വർണ്ണവേട്ടക്കാരനെ കോഴിക്കോട് കസ്റ്റംസ് പിടികൂടിയത്. ഫയാസിനെ പിടികൂടിയത്. ഈ ഫയാസിന്റെ അന്വേഷണം അവസാനം വന്നു നിന്നത് ശ്യംഖാരവേലനിലെ ലൊക്കേഷനിലാണ്. അയാളുടെ പല മുന്തിയ വണ്ടികളും കോടിക്കണക്കിനു വിലവരുന്ന വണ്ടികൾ ആ സിനിമയിൽ ഉണ്ട്. ആ പടത്തിന്റെ പ്രൊഡ്യൂസറാണ് ജെയിംസ്. ജെയിംസിനെവിടുന്നാ ഇത്രയും പണം? ഇതൊന്നും അന്വേഷിക്കപ്പെട്ടിട്ടില്ല. ഇതിൽ തുറന്നുപറയുന്നവർ കുറ്റക്കാരായിട്ടാണ് കണ്ടിരുന്നത്. അതുകൊണ്ട് എനിക്കുപോലും ഇതിനകത്തുനിന്നും പുറത്തുനിൽക്കേണ്ടിവന്നിട്ടുണ്ട്. ഞാൻ, തിലകൻ, വിനയൻ സുകുമാരൻ, എത്രപേർ ഈ പീഡിപ്പിക്കപ്പെട്ട നടി എല്ലാവർക്കും പുറത്തുനിൽക്കേണ്ടിവന്നു. നമ്മൾ തുറന്നുപറഞ്ഞാൽ സിനിമയിൽ നിന്നും മാറ്റിനിർത്തുന്ന പ്രവണതയാണ് ഇവിടെ ഉള്ളത്. എനിക്കൊക്കെ നട്ടെല്ലുള്ളതുകൊണ്ട് യാതൊരു കുഴപ്പവും ഇതുവരെ സംഭവിച്ചിട്ടില്ല. ഇതിലെല്ലേലും തട്ടുകട നടത്തിയായാലും ജീവിക്കും എന്ന് പരസ്യമായി പറഞ്ഞവരാണ് ഞാനും വിനയനുമെല്ലാം. നിങ്ങൾ ഇപ്പോൾ എന്നെ ഇന്റർവ്യൂ നടത്തുന്നത് എന്തിനാ ഒരു സിനിമാ ഫീൾഡിൽ ഉള്ളതുകൊണ്ടാ. സിനിമയിൽ നിന്നും വന്നു സിനിമയിൽ നിൽക്കുന്നു സിനിമയിലൂടെ ജീവിക്കുന്നു. തിന്നുന്ന ചോറിൽ ആരെങ്കിലും മണ്ണുവാരി ഇടുമോ? അതുകൊണ്ട് സിനിമയെ വ്യഭിചരിക്കാൻ ആരേയും നമ്മൾ സമ്മതിക്കില്ല. സിനിമാഫീൾഡിൽ.
സിനിമാ രംഗത്ത് പുതിയ ഒരു സംഘടനയായ വിമൺ കളക്റ്റീവ് എന്ന സ്ത്രീകളുടെ സാന്നിദ്ധ്യത്തിലുള്ള സംഘടനയിൽ അവരുപോലും പലപ്പോഴും തുറന്നു പറയാൻ പേടിക്കുന്നു എന്ന് നമുക്ക് തോന്നിയിട്ടില്ലേ?
അമ്മ എന്ന സംഘടനയ്ക്കകത്ത് പുതിയ തലമുറകൾ ഇല്ല. പൃഥ്യൂരാജ് ചാക്കോച്ചൻ ഇവരൊഴിച്ച് മറ്റ് കുറച്ചു പുതുതലമുറ ഇതിൽ ഉൾപ്പെടുന്നില്ല. അവരെ മാറ്റിനിർത്താം. ഇതിനുമുമ്പുള്ള തലമുറ അന്നും ഇന്നും ഒരു മാഫിയ സംഘംപോലെ കഴിഞ്ഞിട്ടുണ്ട്. ഇത് പുറത്തുപറയാൻ പാടില്ല. ഇത് ആരെങ്കിലും തുറന്നുപറഞ്ഞാൽ ഇവർക്ക് പിന്നെ സിനിമ ഉണ്ടാവില്ല. ഇതൊരു ഫോക്കസാണ്. ദിലീപ് എന്താ ചെയ്തത്. അയാൾ അമ്മയിൽ പിടിമുറുക്കി. അയാൾ അതിനെ അയാളുടെ പരിധിയിൽ കൊണ്ടുവന്നു. സിനിമാ സംഘടനമുഴുവൻ അയാളുടെ പരിധിക്കുകീഴിലായി. അയാൾ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കണം തുമ്മാൻ പറഞ്ഞാൽ തുമ്മണം. അതുകൊണ്ടാണല്ലോ ഇത്രയും പ്രശ്നങ്ങൾ വന്നിട്ടും അവർ കൂടെനിന്നത്.
ദിലീപിനെക്കാളും വലിയ താരങ്ങൾ ഈ സംഘടനയുടെ തലപ്പത്തുള്ളപ്പോൾ ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് വിലനൽകാൻ കാരണമെന്താണ്?
തീയറ്ററിന്റെ സംഘടനയേയും ഇയാൾ പൊളിച്ചടുക്കി പിടിമുറുക്കിയിട്ടുണ്ട്. ഡിസ്ട്രീബ്യൂട്ടിന്റെ സംഘടന അയാൾ പൊളിച്ചടുക്കി പിടിമുറുക്കി. നിർമ്മാണത്തിലേക്കും അയാൾ വന്നു. മോഹൻലാലിന്റെ സിനിമപോലും റിലീസ് ചെയ്യേണ്ട സമയത്ത് അതു മാറ്റിവെച്ച് ദിലീപിന്റെ സിനിമ റിലീസ് ചെയ്തിട്ടുണ്ട്. അതിനകത്തുപോലും ഒരു ഇഷ്യൂ ഉണ്ടായിട്ടുണ്ട്. ഇയാൾ അത്രക്ക് കുഴിഞ്ഞ ബുദ്ധിക്കാരനാ. ഇയാൾ ഇത്ര കുഴിഞ്ഞബുദ്ധി കൊണ്ടുനടന്നിട്ടാണ്. മിക്ക പടങ്ങളും മോശമാകുന്നത് അതിൽ നല്ല കഥയില്ലാഞ്ഞിട്ടല്ല ഇവരുടെയൊക്കെ കൈയിലിരിപ്പുകൊണ്ടുമാത്രമാണ്. ഇത്തരം പ്രവർത്തികളാണ് സിനിമാ നടന്മാരുടെ കൈയ്യിലിരിപ്പെങ്കിൽ ഇവരെ കാണാൻ ജനം ഒരിക്കലും തീയറ്ററിൽ പോകില്ല.
തിലകൻചേട്ടൻ മരിക്കുന്നതിനുമുൻപ് ശ്രീനാഥിന്റെ മരണത്തെക്കുറിച്ചു ഇതുമായി ബന്ധപ്പെടുത്തി പല കാര്യങ്ങളും പറഞ്ഞിട്ടുണ്ടായിരുന്നു. താങ്കൾ കലാഭവൻ മണിയുടെ മരണത്തിൽവരെ ഇവർക്ക് പങ്കുണ്ടാകാം എന്നാണ്. ഇതിനെക്കുറിച്ച് എന്താ താങ്കൾക്ക് പറയാനുള്ളത്.?
മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് അന്ന് പറഞ്ഞതാണ്. ഇന്നലെ എനിക്കുവന്ന ഒരു ഫോൺകോളാണ് മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞത്. പത്തിരുപത്തഞ്ചു വർഷം കൊണ്ട് നമ്മൾ ഈഫീൽഡിൽ നിൽക്കുന്നവരാണ്. നമ്മളെ എത്ര ഇവർ പുറത്തുനിർത്തിയാലും ഞങ്ങൾ ഇതിൽ തന്നെ ഉണ്ടാകും. ഇനി ഇവരല്ലാ പുതിയ പിള്ളേർ സിനിമ എടുത്താലും ഞങ്ങൾ അവർക്കൊപ്പം നിൽക്കും. എനിക്കു വന്ന ആ ഫോൺകോൾ ഒരു സ്ത്രീയുടെതായിരുന്നു. അതിൽ ലാന്റിന്റേയും റിസോർട്ടിന്റെയും കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നു. അവർ പറഞ്ഞത് ഇടുക്കി മേഖലയിൽ മണിയുടെ പേരിൽ വാങ്ങാനുള്ള ശ്രമത്തിൽ ആയിരുന്നു. മണിക്കു ഇവരുമായി കൂട്ടുകച്ചവടമുണ്ടായിരുന്നുവെന്നാണ് പറയുന്നത്. അതിനകത്തെ സാമ്പത്തിക പ്രശ്നമാണ് മണിയെ കൊല്ലാൻ കാരണം. മണി ഒരിക്കലും ആത്മഹത്യ ചെയ്തതല്ല. മണിയെ കൊന്നതാണ്. അതിന്റെ തെളിവുസഹിതം സാറിനു കിട്ടും. സാറൊന്നും അന്വേഷിച്ചാൽ മതി. രാജാക്കാടുള്ള റിസോർട്ട് ഇടുക്കിജില്ലയിലെ. പിന്നെ പള്ളിവാസലിലെ റിസോർട്ട് ഇടുക്കി ജില്ലയിലെ ഏക്കർക്കണക്കിനുള്ള ഭൂമി. ഇതിനൊന്നും അവകാശികളില്ലാതെ ഇന്നും അത് ആരുടെ പേരിലാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് ആ ലേഡി പറയുന്നത്. ഈ പറഞഞ ലേഡി ഒരു പ്രസക്തനായ നടന്റെ കസിൻ ആണ്. ഈ ലേഡി വിശ്വസിക്കാനാവുന്ന ഒരാളാണ്. ഇത് പരാതിപെട്ടാൽ നൂറുശതമാനം ഉറപ്പ് മണിയുടെ മരണം കൊലപാതകമാണെന്ന് പച്ചവെള്ളംപോലെ തളിയും.
അവർ നിയമത്തിന്റെ മുന്നിൽ സബ്മിറ്റ് ചെയ്യാൻ തയ്യാറാണോ?
തയ്യാറാണ്. റിയൽ എസ്റ്റേറ്റിന്റെ കാര്യങ്ങൾ വെളിപ്പെടുത്താൻ അവർ തയ്യാറാണ്. മണിയുടെ മരണസമയത്ത് ഈ റിയൽ എസ്റ്റേറ്റിന്റെ കാര്യങ്ങൾ ആരും തന്നെ ചർച്ച ചെയ്തിട്ടില്ല. അതിനെക്കുറിച്ച് ആരും അന്വേഷിച്ചതുമില്ല. ഇന്നലെ മണി സ്വർഗ്ഗത്തിൽ നിന്നും എഴുതുന്നതുപോലെ ഒരു വാടസ്ആപ്പ് മെസ്സേജ് എനിക്കൊരാൾ അയച്ചു. സത്യം പറഞ്ഞാൽ അതു വായിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞുപോയി. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കുവേണ്ടി ഇത്രയുമധികം ബുദ്ധിമുട്ടുന്ന ദിലീപും നാദിർഷയും നമ്മുടെ അടുത്ത സുഹൃത്തുക്കളായിരുന്നല്ലോ. അവർ ബുദ്ധിമുട്ടുന്നതുകാണുമ്പോൾ എനിക്കു ഒരുകാര്യം ഓർമ്മ വരുന്നു. നിങ്ങളുടെ ആത്മാർത്ഥ സുഹൃത്തായ ഞാൻ മരിച്ചിട്ട് എനിക്കുവേണ്ടി നിങ്ങളാരെങ്കിലും ഒരു വാക്കെങ്കിലും സംസാരിച്ചോ, അല്ലെങ്കിൽ എന്നെ ഒന്നു കാണാൻ വന്നിരുന്നെങ്കിൽ എന്റെ കുഴിമാടത്തിൽ ഒന്നു വന്നിരുന്നെങ്കിൽ എനിക്ക് സമാധാനം ഉണ്ടാകുമായിരുന്നു. എനിക്കു നിങ്ങളോടു സ്നേഹം തോന്നിയേനെ എന്നു പറഞ്ഞായിരുന്നു തുടക്കം. ഈ വാക്കുകൾ ഞാൻ പോലീസിൽ കൈമാറാൻ ഇരിക്കുകയാണ്. മണി മരിച്ചതിന്റെ തലേദിവസം മുതൽ മരിക്കുന്നതുവരെയുള്ള കാര്യങ്ങൾ വളരെ കൃത്യമായി സമയം വെച്ച് അവിടെത്തെ പ്രോപ്രട്ടിവെച്ച് വന്ന ആളുടെ ക്യാരക്ടർ വരെ വൃത്തിയായ ഒരു സാധനം ഇതിൽ ടൈപ്പ് ചെയ്ത് അയച്ചിരിക്കുകയാണ്. ഈ കാര്യങ്ങൾ വളരെ വ്യക്തമായി അറിയാവുന്ന ഒരു വ്യക്തിയാണ് എനിക്കിതു അയച്ചിരിക്കുന്നത്.
ഈ കേസൊന്നും പുറത്തു വരരുത് എന്ന് ആഗ്രഹിക്കുന്ന വ്യക്തികൾ ഈ ഇൻട്രസ്ട്രിയിൽ ഉണ്ടായിരുന്നോ?
നൂറുശതമാനം ഉണ്ടായിരുന്നു. ഇങ്ങനെയുള്ള ഒരു മാഫിയ ഫിലിം ഫീൾഡിൽ ഉണ്ടായിരുന്നു. അത് അന്വഷണ വിധേയമാക്കേണ്ട ആവശ്യംതന്നെയുണ്ട്. മണിയുടെ മരണം റീ ഇൻവിസ്റ്റികേഷൻ ചെയ്ത് റിയൽ എസ്റ്റേറ്റിലേക്കു വന്നാൽ ഇതിന്റെ ശരിയായ കാരണം പോലീസിനു കിട്ടുകതന്നെ ചെയ്യും.
പുനരന്വേഷണം ആവശ്യമാണോ?
തീർച്ചയായും ആവശ്യമാണ്. സിബിഐ ആ കേസ് എടുത്തിട്ടുമുണ്ട്.
മണിയുടെ സഹോദരന് ഇതിനെക്കുറിച്ച് വ്യക്തമായി അറിയാവുന്നതുകൊണ്ടാവും അദ്ദേഹം ഇതിന്റെ പിന്നിൽ ഇപ്പോഴും നിൽക്കുന്നത് അല്ലേ?
തീർച്ചയായും. മണി നമ്മൾ വിചാരിക്കുന്ന ആളല്ല. അയാളുടെ കയ്യിൽ കോടിക്കണക്കിന് ക്യാഷ് ഉണ്ട്. പിന്നീട് ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ വലിയ ക്യാഷില്ല എന്നാണ് അറിഞ്ഞത്. ഇയാൾ അഭിനയിച്ച ക്യാഷ് മുഴുവൻ എവിടെപ്പോയി. അയാൾ ലാന്റ് വാങ്ങിയെങ്കിലും ആരുടെ പേർക്കാണ്. ഭാര്യയുടേയോ മകളുടെയോ പോരിൽ ഇല്ല. ഇവിടെ പലരുടേയും പേരിൽ ലാന്റ് വാങ്ങിക എന്നിട്ട് അതിൽ കള്ളപ്പണം കൊണ്ടിടുക.. ഇതിൽ വാക്കുതർക്കമുണ്ടാകുമ്പോഴാണ് ഒരാളെ കൊല്ലാനും ഭീക്ഷണിപ്പെടുത്താനും പീഡിപ്പിക്കാനുമൊക്കെ ശ്രമിക്കുന്നത്. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ മലയാള സിനിമയിൽ ഏറ്റവും കൂടുതലുള്ളതാണ് ഏറ്റവും കൂടുതൽ അതിശയം തോന്നുന്നത്.
മലയാള സിനിമയിൽ കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യങ്ങളാണ് നമ്മൾ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത് അല്ലേ?
നമ്മൾ സ്ക്രീനിനുമുമ്പിൽ ചിരിച്ചുകൊണ്ടിരിക്കുന്ന മുഖങ്ങളാണല്ലോ നമ്മൾ കാണുന്നത്.
അമ്മ എന്നൊരു സംഘടന അഭിനയിക്കുന്നവരുടെ സംഘടനയാണ് അവരെ ആരും അഭിനയിക്കാൻ പഠിപ്പിക്കേണ്ടതില്ല എന്ന് ഒരു കമന്റ് കേട്ടിരുന്നു. അതിനെക്കുറിച്ച് ഒന്നു പറയാമോ?
നൂറുശതമാനം ശരിയല്ലേ അത്. അതിനുദാഹരണമല്ലേ ദിലീപ്. ദിലീപ് ജയിലിൽ പോകുന്നതിന്റെ തലേ ദിവസംവരെ എന്താ പറഞ്ഞുകൊണ്ടിരുന്നത്. എല്ലാ ചാനലുകളിലും നമ്മൾ കണ്ടതല്ലേ. ദിലീപ് എന്താ അഭിനയമായിരുന്നു. ഇതിന്റെ പിന്നിലുള്ള ആരാണോ അവരെ നമുക്ക് വെളിച്ചത്തു കൊണ്ടുവരണം എന്നു പറഞ്ഞ് വളരെ സെന്റിയായി ഒരു പ്രസംഗം പ്രസംഗിച്ചു. ഈ പ്രസംഗം നല്ലൊരു മനശ്ശാസ്ത്രജ്ഞൻ കേട്ടിരുന്നെങ്കിൽ അയാൾക്കു മനസ്സിലാകും ഇതിനുള്ളിലെ കള്ളത്തരം.
സംഘടനകൾ തിരിച്ചറിയാവുന്ന രേഖകൾ എന്തായാലും എല്ലാസംഘടന വെളിപ്പെടുത്തുന്നുണ്ട്. അതിൽ വർക്ക് ചെയ്യുന്ന ടെക്നീഷ്യസ് ആയാലും എല്ലാപേരിലും ഇത് എത്തിക്കുന്നുണ്ട്. ഇതുവഴി ഇവരെ ഒഴുവാക്കി നിർത്താൻ ഈ സംഘടനകൾ ശ്രിമിക്കുന്നില്ലേ/
ഞങ്ങളുടെ സംഘടനയിൽ എല്ലാം പോലീസ് വെരിഫിക്കേഷൻ ചെയ്താണ് ആളെ എടുക്കുന്നത്. അതായത് നമ്മുടെ തസ്തികയിൽ ഒരാൾ വന്നാൽ നമ്മൾ അവരെ മോണിറ്ററേറ്റ് ചെയ്യുന്നു. എവിടെയെങ്കിലും ഒരു പിഴവ് വന്നാൽ ഉടൻതന്നെ പോലീസിൽ വിവരം അറിയിക്കുകയും അതിൽ നിന്നും അവരെ പുറത്താക്കുകയും ചെയ്യുന്നു. ഇതിൽ ഇന്നേവരെ ഒരു പേരുദോഷവും ഉണ്ടായിട്ടില്ല. പക്ഷേ ഈ ടെക്സ എന്ന സംഘടനയിൽ അപ്പുണ്ണി എന്നയാൾ അവിടുത്തെ മെമ്പറാണ്. അയാളുടെ യഥാർത്ഥ പേര് സുനിൽ രാജ് എന്നാണ്. അയാളുടെ മെമ്പർഷിപ്പ് നമ്പർ 159 ഡ്രൈവേഴ്സ് യൂണിയൻ ടെസ്ക. അതുപോലെ എത്ര ക്രിമിനൽസ് ഉണ്ടെന്നറിയോ അവരുടെ സംഘടനയിൽ. പൾസർ സുനിയും ഇതിൽ പെടും. പൾസർ സുനി മുകേഷിന്റെ ഡ്രൈവർ ആയിരുന്നു. ജോണി സാഗരിക്കൊപ്പവും ജോലി ചെയ്തിട്ടുണ്ട്. ഇവിടുത്തെ ഒരു പ്രൊഡ്യൂസറിന്റെ ഭാര്യയെ എറണാകുളത്തുകൊണ്ടുപോയി മണിക്കൂറുകളോളം ചുറ്റിയ ആളാണ്. ഇതൊക്കെ ഇപ്പോഴാണ് പലരും അറിയുന്നത് തന്നെ. സുരേഷ്തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. അവരെകൊണ്ടുപോയി അവരുടെ പൈസ തട്ടാൻ വേണ്ടിയായിരുന്നു. സുരേഷ് അതു നന്നായി ഇടപെട്ടാണ് പ്രശ്നമായിട്ടാണ് അവരെ അവിടെ ഇറക്കിവിട്ടത്. ഇതെല്ലാം മലയാളസിനിമയ്ക്കുള്ളിലുള്ളവർക്ക് അറിയാം. മലയാള സിനിമയിലെ പ്രൊഡ്യൂസർ അസ്സോസിയേഷന്റെ പ്രസിഡന്റ്, മലയാളത്തിന്റെ പ്രമുഖനായ നടൻ, ഇപ്പോഴത്തെ എംഎൽഎ അതുപോലെ ജോണിസാഗരിക ഇവരുടെയൊക്കെ ജീവിതത്തിൽ രണ്ടുമൂന്നു വർഷം കൂടെനിന്നു ജോലിചെയ്ത് അവന്റെ കാര്യങ്ങൾ എല്ലാം അറിയാവുന്നവരും പ്രശ്നങ്ങൾ ഉണ്ടാക്കി പിരിച്ചുവിട്ടതുമായ ഒരാളെ ആരാണ് സിനിമകളിൽ ജോലിചെയ്യാൻ നിർബന്ധിച്ചത്. ഇത് ഞങ്ങൾ കുട്ടി ആക്രമിക്കപ്പെട്ട അന്നു ചോദിച്ചതാണ്. ഇതു വലിയ ഒരു ഗൂഡാലോചനയാണ്. ഇല്ലെങ്കിൽ ഇവനെ ഗോവയിൽ കൊണ്ടുപോകോ? വേറെ ഡ്രൈവേഴ്സ് ഇല്ലാഞ്ഞിട്ടല്ലല്ലോ. നാന്നൂറ്റി അൻപതോളം ഡ്രൈവേഴ്സ് ഇവിടെ ഉണ്ട്. മെമ്പർഷിപ്പുള്ള എത്രയോ പേർ ഉണ്ടായിട്ടും ഈ ക്രമിനലിനെതന്നെ ഈ കുട്ടിക്കൊപ്പം ഗോവയിൽ പറഞ്ഞു വിട്ടതാരാണ്.
ഇതിലെല്ലാം ഒരു ഗൂഡാലോചനയുടെ ബന്ധമുണ്ടോ?
തീർച്ചയായും. ഏതു പൊട്ടക്കകണ്ണനും മനസ്സിലാകും. ദിലീപ് പോയതോടുകൂടെ ഒരു വലിയ മാഫിയ തലവൻ തന്നെയാണ് പോയത്. ഇയാൾക്ക് കുരുട്ടുബുദ്ധി ഉണ്ട്. ഇതോടുകൂടി ഇതിനു കീഴിലുള്ള കുറച്ചുപേർ പത്തിതാഴ്ത്തി നിൽക്കുന്നു. ഒരു കാരണവശത്താലും ഞങ്ങൾ അറിയുന്ന കാര്യങ്ങൾ വെച്ചോണ്ടിരിക്കില്ല. മാക്റ്റക്ക് വലിയൊരു ദേശീയ പാർട്ടിയുടെ പിന്തുണയും നമുക്ക് ഉണ്ട്.
കലാഭവൻ മണിയുടെ മരണം എന്നതുപോലെതന്നെ മലയാളി മറന്നുപോയ അല്ലെങ്കിൽ ബോധപൂർവ്വം മറക്കാൻ ശ്രമിച്ചതുമായ ശ്രീനാഥിന്റെ മരണവും ഒരു അന്വേഷണ ഭാഗമാക്കേണ്ടേ/
തീർച്ചയായും. എനിക്കതിന്റെ ഡീറ്റയിൽസ് അറിയില്ല. അറിഞ്ഞുകഴിഞ്ഞ് അത് ഒരു അന്വേഷണഭാഗമാക്കേണ്ടതാണ്. തിലകൻ ചേട്ടനാണ് അത് പറഞ്ഞതെന്നു തോന്നുന്നു. തിലകൻ ചേട്ടനെ ഇവർ അമ്മയിൽ നിന്നും വിലക്കി. ഒരു പടങ്ങളിലും തിലകനെ അഭിനയിപ്പിക്കരുത്. എന്നാൽ വിനയന്റെ സിനിമയിൽ പുള്ളി അഭിനയിപ്പിച്ചു. അതോടുകൂടി വിനയനെ സിനിമ എടുക്കാൻ സമ്മതിപ്പിക്കുന്നില്ല. അങ്ങനെ തിലകൻ ചേട്ടന് ജീവിക്കാൻ മാർഗ്ഗമില്ലാതെ എറണാകുളത്തുവന്നു അന്ന് അദ്ദേഹത്തിന് ബൈപാസ് ഓപ്പറേഷൻ ഒന്നു കഴഞ്ഞിരിക്കുകയായിരുന്നു. ആഞ്ചിയോ പ്ലാസ്റ്റിയും കൂടി ചെയ്തു. ക്യാഷില്ലായിരുന്ന ഈ സമയത്ത് ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്തുകൊടുത്തു. അവസാനം ഈ പാവത്തെിനെ ചേർത്തലെ കൊണ്ടുപോയി അവിടെ ഒരു സിപിഐയുടെ സഖാവുണ്ടായിരുന്നു. രാധാകൃഷ്ണൻ ഇവിടെ ഒരു നാടക ട്രൂപ്പുണ്ടാക്കി. ഒരു സ്റ്റേജിന് 15000 രൂപ വെച്ചു മൂന്നുവർഷത്തേക്ക് അഡ്വാൻസ് ബുക്ക് ചെയ്ത് പലിശയ്ക്ക് പണം എടുത്ത് ഹോസ്പിറ്റൽ ചെലവിനായി കൊടുത്തു. തിലകൻ ചേട്ടൻ മരിച്ചത് ഹൃദയം പൊട്ടിയൊന്നും അല്ല. സ്വഭാവിക മരണമാണെങ്കിൽപോലും അതിനുത്തരവാദി മലയാള സിനിമയിലെ പ്രഗത്ഭൻമാർ തന്നെയാണ്. ഇത്രയും അസുഖമുള്ളആൾക്ക് സിനിമയിലാണേൽ റെസ്റ്റ് എടുക്കാൻ സമയം കിട്ടും എന്നാൽ നാടക്തതിൽ അത് ഇല്ല. അദ്ദേഹത്തിന്റെ മകൻ രാധാകൃഷ്ണനോട് പറഞ്ഞത് അച്ഛൻ നമ്മുടെ ഫ്യൂച്ചർ കളയുന്നു എന്നാണ്. അച്ഛന്റെ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത്. നമുക്ക് സിനിമയിൽ അവസരങ്ങൾ കുറയ്ക്കുന്നു എന്നാണ്. ഇവിടെ തുറന്നുപറയുന്നതാണ് പ്രശ്നം.
അപ്പോൾ തുറന്നു പറയുന്നവർ ഇൻഡസ്ട്രിയിൽ ഇല്ല എന്നാണോ?
തുറന്നു പറയുന്നവർ ഉണ്ട്. എന്നെപ്പോലെയുള്ളവർ. ഈ സംഭവത്തിനു ശേഷം സിനിമയിൽ നിന്നും അറിയപ്പെടുന്ന പല നടീനടന്മാർ എനിക്ക് സപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നെ വിളിച്ചിട്ടുമുണ്ട്. മമ്മൂട്ടിയും മോഹൻലാലൊന്നും അല്ല. അവർ പറയുന്നത് ബൈജു പറഞ്ഞത് ശരിയാണ് എന്നാണ്. താങ്കൾ ഞങ്ങളുടെ ഭാഗത്തു നിന്നും എല്ലാ പിന്തുണയുമുണ്ടാകും. പക്ഷേ നമുക്ക് തുറന്നുപറയാൻ പറ്റുന്നില്ല എന്ന സങ്കടമാണുള്ളത്.
മലായാളസിമയിൽ സംഘടനകൾ ഇല്ലാത്ത സമയത്തും നല്ല ടെക്നീഷ്യൻമാരും നല്ല നടന്മാരുമുണ്ടായിട്ടുണ്ട്. നല്ല സിനിമകൾ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഈ സിനിമയക്ക് ഇങ്ങനെയുള്ള സംഘടനകൾ അനിവാര്യമാണോ?
സിനിമയ്ക്ക് സംഘടന അനിവാര്യമാണോ എന്നതിന് ചെറിയൊരു ഉദാഹരണം പറയാം. വർഷങ്ങൾക്ക് മുമ്പ് മാക്ട എന്ന സാംസ്കാരിക സംഘടനയുണ്ടായിരുന്നു. അപ്പോൾ ഈ സാംസ്കാരിക സംഘടന അതിന്റെ മീറ്റിംങുകൾ കുഞ്ഞുനാളിൽ കൂടും. ഇതൊരു സാംസ്കാരിക കൂട്ടായ്മയായിരുന്നു.
അന്നേരം എന്റെ കൂടെ ജോലിചെയ്ത ദിനകരൻ എന്ന ആളിന്റെ ഭാര്യ എന്നെ വന്നു കാണുകയുണ്ടായി. സാറേ ദിനകരൻ സീരിയസ്സായി സിറ്റിഹോസ്പിറ്റലിലാണ്. അദ്ദേഹത്തിന്റെ കാലിൽ മൺവെട്ടി കൊണ്ടു. എന്റെ കൂടെ ആകെ രണ്ടു സിനിമയിലേ വർക്ക് ചെയ്തിട്ടുള്ളൂ. ഐ വി ശശിയുടെ കൂടെ ഏതാണ്ട് 60ഓളം സിനിമയിൽ അസ്സോസ്സിയേഷനായി വർക്കുചെയ്ത ആളാണ്. സിനിമയിൽ വർക്കില്ലാതെ കൂലിപ്പണിക്കുപോയപ്പോഴാണ് കാലിൽ മൺവെട്ടി കൊണ്ട് അത് സെപ്റ്റിക്കായി സീരിയസ്സായി കിടക്കുകയാണ്. ഇത് ഞാൻ മാക്ടയുടെ മാറ്റിംങിൽ അവതരിപ്പിച്ചു. അന്ന് ജറൽ ബോഡി നടക്കുന്ന സമയം. അയാൾ ഇപ്പോൾ സീരിയസ്സായി കിടക്കുകയാണ്. എന്തെങ്കിലും സഹായം ചെയ്യണം. ടെക്നീഷ്യനിൽപ്പെട്ട ചില മേധാളന്മാർ പറഞ്ഞു ഇത് ചാരിറ്റബിൾ സൊസൈറ്റി ഒന്നും അല്ലല്ലോ എന്നായിരുന്നു മറുപടി. അന്ന് നമ്മൾ തീരുമാനിച്ചതാണ്. അതായത് ഞാനും വിനയനും പോലുള്ളവർ, ഇതിനെ ഒരു ട്രെയ്ഡ് യൂണിയനായി രജിസ്റ്റർ ചെയ്താൽ അവകാശങ്ങൾ ചോദിച്ചു വാങ്ങാം ട്രെയിഡ് യൂണയനിൽ രജിസ്റ്റർ ചെയ്യാം. അതുകൊണ്ടാണ് മാക്ട ഒരു ട്രെയ്ഡി യൂണിയനാക്കി ഒരു ചട്ടക്കൂടിനകത്താക്കിയത്. ഞങ്ങൾ ആൾക്കാരെ ചൂണ്ടുവിരലിൽ നിർത്തിയിരുന്നു. ഇപ്പോഴും ഞങ്ങൾക്ക് അതിനുള്ള ധൈര്യമുണ്ട്.
ഇത് ശുഭകരമായ തുടർച്ചയായി നമുക്ക് പ്രതീക്ഷിക്കാം.?
തീർച്ചയായും. നടി പാർവ്വതി റീമകല്ലിംഗങ്ങൾ തുറന്നു പറഞ്ഞ വേറൊരു കാര്യമുണ്ട്. കാസിങ് കോച്ച് എന്ന ഒരു സംഘടന രൂപംകൊണ്ടിട്ടുണ്ട്. ഇവരുടെ മെയിലൻ പരിപാടി എന്തെന്നാൽ പുതുതായി അഭിനയിക്കാൻ വരുന്ന പെൺകുട്ടികളെ അനാശാസ്യത്തിനു പ്രേരിപ്പിക്കും. ഇത് പറഞ്ഞത് നടി പാർവ്വതിയും റിമാ കല്ലിംങലുമാണ്. ഇത് ഇവർ വെളിപ്പെടുത്തിയതിൽ ആരും പ്രതികരിച്ചില്ല. ഞങ്ങൾ പറഞ്ഞു ഇവർ ഏതു ലൊക്കേഷനിൽ കറങ്ങി നടക്കുന്നതു കണ്ടാലും നമ്മൾ കായികപരമായിതന്നെ കൈകാര്യം ചെയ്യും എന്നു പരസ്യമായി പറഞ്ഞു. നമ്മുടെ സംഘടനയിൽ ലോകത്തുള്ള എല്ലാ പെൺകുട്ടികളെയും രക്ഷിക്കാനായില്ലെങ്കിലും സിനിമയിലുള്ള പെൺകുട്ടികളെയെങ്കിലും നമ്മൾ രക്ഷിക്കുകയും അവർക്കുവേണ്ടുന്ന പിൻതുണ നൽകുകയും ചെയ്യും.
ബൈജു കൊട്ടരക്കരയുമായി നടത്തിയ അഭിമുഖത്തിന്റെ ഓഡിയോ കേള്ക്കാം …..