നഴ്സുമാരുടെ സമരം ശരിയായ നടപടിയല്ലെന്ന് കോടിയേരി

0
69

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നഴ്സുമാര്‍ നിലവില്‍ നടത്തി വരുന്ന സമരം ശരിയായ നടപടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ നിലപാടിനു തൊട്ടു പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം.

ജനങ്ങള്‍ക്ക് അവശ്യ സര്‍വീസായ ആശുപത്രികളിലെ സമര പ്രഖ്യാപനം ഒരു പാട് ചര്‍ച്ചകള്‍ക്ക് ശേഷം ആലോചിച്ച് മാത്രമേ നടത്താന്‍ പാടുള്ളുവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നഴ്സുമാര്‍ സമര പ്രഖ്യാപനം പുനപരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേരളം ഭരിക്കുന്നത് ഇടതു പക്ഷ സര്‍ക്കാരായതു കൊണ്ടാണ് ചില നയങ്ങള്‍ പ്രയോഗിക്കാത്തതെന്നും, എസ്മയൊന്നും പ്രയോഗിക്കില്ലെന്ന് കരുതി സന്ദര്‍ഭം മുതലെടുത്ത് എന്ത് പ്രശ്നവുമാവാമെന്ന് കരുതരുതെന്നും, അത് സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here