നഴ്സുമാരുടെ പണിമുടക്ക് നീട്ടിവെച്ചു. ഈ മാസം 19 വരെ പണിമുടക്കില്ലെന്ന് നഴ്സുമാരുടെ സംഘടനയായ യു എൻ എ അറിയിച്ചു. മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനം അനുകൂലമല്ലെങ്കിൽ പണിമുടക്കിലേക്ക് നീങ്ങുമെന്നും സംഘടന അംഗങ്ങൾ അറിയിച്ചു. തിങ്കളാഴ്ച മുതൽ നടത്താൻ ഇരുന്ന സമരമാണ് നീട്ടിവെച്ചത്.