നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയാകാം; മുഖ്യമന്ത്രി

0
77

നഴ്‌സുമാരുടെ പണിമുടക്ക് മാറ്റിവെച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാമെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഓഫീസാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഭാരവാഹികളെ ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ ഒരു സമവായത്തിനും തയ്യാറല്ല എന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. സമവായ ചര്‍ച്ചയക്ക് എത്രത്തോളം സാധ്യതയുണ്ടെന്നാണ് ഇനി കാണേണ്ടത്. സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നുമാണ് നഴ്‌സുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

നഴ്സുമാരുടെ ആവശ്യങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ആശുപത്രി മാനേജ്മെന്റുകള്‍. നഴ്സുമാരുടെ അനിശ്ചിതകാല സമരപ്രഖ്യാപനത്തെ തുടര്‍ന്ന് ആശുപത്രികള്‍ രോഗികളെ ഒഴിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞത് 20000 രൂപയെങ്കിലും ശമ്പളം നിശ്ചയിക്കണെന്നാണ് നഴ്സുമാരുടെ ആവശ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here