പ്രതികരിക്കാന്‍ ഞാനാളല്ല : ആഷിക് അബു

0
166

 

പ്രതികരിക്കാന്‍ ഞാനാളല്ല, എനിക്കൊന്നും പറയാനില്ല, ചിരിച്ച് നിസ്സഹായത പ്രകടിപ്പിച്ച് സംവിധായകന്‍ ആഷിക് അബു. മലയാള സിനിമാ രംഗത്തെ പുത്തന്‍ പ്രവണതകളെ കുറിച്ചും മാഫിയവത്കരണത്തെക്കുറിച്ചും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നിലാണ് ആഷിക് അബു ഒന്നും ഉരിയാടാതെ വേദി വിട്ടത്. ആഷിക്കിന്റെ അസ്സോസിയേറ്റ് സംവിധായകനായിരുന്ന വിഷ്ണു നാരായന്‍ സംവിധായകനാവുന്ന മറഡോണ എന്ന സിനിമയുടെ പ്രചാരണാര്‍ഥം എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.ദിലീപിന്റെ അറസ്റ്റിനെക്കുറിച്ചും നടിയുടെ അക്രമണത്തെക്കുറിച്ചും ചോദിച്ചപ്പോഴും ആഷിക് ഒന്നും പ്രതികരിക്കാനില്ലന്ന് മാത്രമാണ് പറഞ്ഞത്. വിഷ്ണു നാരായണ്‍, ചിത്രത്തിലെ നായകന്‍ ടിറ്റോ വില്‍സണ്‍, ശരണ്യ ആര്‍ നായര്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here