പൾസർ സുനി ദിലീപിനെഴുതിയ കത്തിന്റെ പൂർണരൂപം

0
4275

‘ദിലീപേട്ടാ ഞാൻ സുനിയാണ്, ജയിലിൽനിന്നാണ് ഇതെഴുതുന്നത്, വളരെ ബുദ്ധിമുട്ടിയാണ് കത്ത് കൊടുത്തുവിടുന്നത്. ഈ കത്ത് കൊണ്ടുവരുന്നവന് കേസിനെപ്പറ്റി ഒന്നും അറിയില്ല. എനിക്കുവേണ്ടി അവൻ ബുദ്ധിമുട്ടുന്നു എന്നു മാത്രമേയുള്ളു. കേസിൽ ഞാൻ കോടതിയിൽ സറണ്ടർ ആവുംമുമ്പ് കാക്കനാട് ഷോപ്പിൽ വന്നിരുന്നു. അവിടെ അന്വേഷിച്ചപ്പോൾ എല്ലാവരും ആലുവയിലാണെന്നു പറഞ്ഞു. ഞാൻ ഇപ്പോൾ ഇതെഴുതാൻ കാരണം, ഈ കേസിൽ പെട്ടതോടുകൂടി എന്റെ ജീവിതംതന്നെ അവസാനിച്ചപോലെയാണ്.

എനിക്ക് എന്റെ കാര്യം നോക്കണ്ട കാര്യമില്ല. എന്നെ വിശ്വസിച്ച് ഈ കൂട്ടത്തിൽ നിന്ന അഞ്ചുപേരെ എനിക്ക് സേഫ് ആക്കിയേ പറ്റൂ. പലരും നിർബന്ധിക്കുന്നുണ്ട്. നീ എന്തിനാ ബലിയാടാവുന്നതെന്ന്, നീ നിന്നെ ഏൽപ്പിച്ചയാളുടെ പേരു പറയുകയാണെങ്കിൽ നടിപോലും നിന്നോടു ക്ഷമിച്ചേനേയെന്ന്. നടിയുടെ ആളുകളും ചേട്ടന്റെ ശത്രുക്കളും എന്നെ വന്നുകാണുന്നുണ്ട്. ചേട്ടന് എന്റെ കാര്യം അറിയാൻ ഒരു വക്കീലിനെയെങ്കിലും എന്റെ അടുത്തേക്കു വിടാമായിരുന്നു. അതുണ്ടായില്ല. ഞാൻ നാദിർഷായെ വിളിച്ച് കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. അവിടുന്നും എനിക്കു മറുപടിയൊന്നും വന്നില്ല. ഫോൺ വിളിക്കാത്തതിനു കാരണം എന്താണെന്ന് അറിയാമല്ലോ. ഞാൻ എന്താണു ചെയ്യേണ്ടതെന്നു മാത്രം പറഞ്ഞാൽ മതി. എന്നെ ഇനി ശത്രുവായിട്ടു കാണണോ മിത്രമായിട്ടു കാണണോ എന്ന് എനിക്ക് അറിയേണ്ട കാര്യമില്ല. എനിക്കിപ്പോൾ പൈസയാണ് ആവശ്യം. ചേട്ടന് എന്റെ അടുത്തേക്ക് ഒരു ആളെ വിടാൻ ബുദ്ധിമുട്ടൊന്നും ഇല്ല. ഈ കത്തു കിട്ടിക്കഴിഞ്ഞ് മൂന്നുദിവസം ഞാൻ നോക്കും. ചേട്ടന്റെ തീരുമാനം അതിനു മുമ്പ് എനിക്ക് അറിയണം. സൌണ്ട് തോമമുതൽ ജോസേട്ടൻസ് പൂരംവരെയുള്ള കാര്യങ്ങൾ ഞാൻ ആരോടും പറഞ്ഞിട്ടില്ല. ഈ കത്ത് എഴുതാനുള്ള സാഹചര്യം എന്താണെന്ന് മനസ്സിലാകുമല്ലോ. നാദിർഷയെ ഞാൻ വിശ്വസിക്കണോ വേണ്ടയോ എന്ന് ഈ കത്തു വായിച്ചശേഷം ദിലീപേട്ടൻ പറയുക.

ഞാൻ ഒരാഴ്ച കഴിഞ്ഞാൻ നിലവിലെ വക്കീലിനെ മാറ്റും. ചേട്ടൻ ആലോചിച്ചു തീരുമാനം എടുക്കുക, എനിക്കു ചേട്ടൻ തരാമെന്നു പറഞ്ഞ പൈസ ഫുൾ ആയിട്ട് ഇപ്പോൾ വേണ്ട. അഞ്ചു മാസംകൊണ്ടു തന്നാൽ മതി. ഞാൻ നേരിട്ട് നാദിർഷായെ വിളിക്കും. അപ്പോൾ എനിക്ക് തീരുമാനം അറിയണം.

നാദിർഷായെ വിളിക്കുന്നത് ചേട്ടന് ഇഷ്ടമല്ലെങ്കിൽ എന്റെ അടുത്തേക്ക് ആളെ വിടുക. അല്ലെങ്കിൽ എന്റെ ജയിൽ നമ്പറിലേക്ക് ഒരു 300 രൂപ മണിഓർഡർ അയക്കുക. മണിഓർഡർ കിട്ടിയാൽ-ഞാൻ വിശ്വസിച്ചോളാം ചേട്ടൻ എന്നെ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്ന്. എന്റെ ആർപി നമ്പർ 8813 കെയർ ഓഫ് സൂപ്രണ്ട്. ജില്ലാ ജയിൽ എറണാകുളം, സുനിൽ. ഈ അഡ്രസിൽ അയച്ചാൽ മതി. ഇനി ഞാൻ കത്തു നീട്ടുന്നില്ല. ഏതെങ്കിലും വഴി എന്നെ സമീപിക്കുക, ഒരുപാടു കാര്യങ്ങൾ നേരിട്ടു പറയണമെന്നുണ്ട്. ഇനി എപ്പോൾ അതു പറയാൻപറ്റും എന്നറിയില്ല. എനിക്ക് ഇനീം സമയംകളയാനില്ല. ചേട്ടനെ ഇതുവരെ ഞാൻ കൈവിട്ടിട്ടില്ല. ഇനി എല്ലാം ചേട്ടൻ ആലോചിച്ചു ചെയ്യുക. ചേട്ടന്റെ തീരുമാനം എന്തായാലും എന്നെ നേരിട്ട് അറിയിക്കാൻ നോക്കണം. ഞാൻ ജയിലിലാണെന്നുള്ള കാര്യം ഓർമ വേണം. മറ്റാരെങ്കിലും എന്റെ കാര്യം പറഞ്ഞു വന്നാൽ അതു വിശ്വസിക്കേണ്ട. എനിക്ക് അനുകൂലമായ കാര്യങ്ങളാണ് കത്തു വായിച്ചിട്ടു പറയാനുള്ളതെങ്കിൽ ഈ കത്തു കൊണ്ടുവരുന്ന വിഷ്ണുവിന്റെ അടുത്ത് പറയുക. ഈ കത്തു വായിക്കുന്നവരേ ഞാൻ ചേട്ടനെ സേഫാക്കിയിട്ടേയുള്ളു.

എനിക്ക് ഇപ്പോൾ പൈസ ആവശ്യമുള്ളതുകൊണ്ടു മാത്രമാണ് ഞാൻ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. കാണാൻ ഒരുപാടു ശ്രമിച്ചതാണ്. നടക്കാത്തതുകൊണ്ടാണ് കാക്കനാട് ഷോപ്പിൽ പോയത്. കത്തു വായിച്ചതിനുശേഷം തീരുമാനം എന്തായാലും എന്നെ അറിയിക്കുക. എനിക്ക് ചേട്ടൻ അനുകൂലമാണെങ്കിൽ കത്തുമായി വരുന്ന ആളോടു പറയുക. ബാക്കി കാര്യങ്ങൾ ഞാൻ അടുത്ത കത്തിൽ അറിക്കാം. ”’

എന്ന്
ഇതുവരെ വിശ്വസ്തതയോടെ
സുനിൽകുമാർ

LEAVE A REPLY

Please enter your comment!
Please enter your name here