ഫേസ്ബുക്ക് ഉപയോഗത്തിൽ ഇന്ത്യ മുന്നിൽ; പിന്നിലാക്കിയത് അമേരിക്കയെ

0
109

ന്യൂഡൽഹി: ഫെയ്‌സ്ബുക്ക് ഉപയോഗത്തിൽ അമേരിക്കയെ ഇന്ത്യ പിന്നിലാക്കി. അമേരിക്കയ്ക്ക് 24 കോടി ഫേസ്ബുക്ക് ഉപയോക്താക്കളാണുള്ളത്. 24.1 കോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്.

വിവിധ പരസ്യ ദാതാക്കൾക്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ടെക്‌നോളജി മാധ്യമങ്ങൾ ഈ കണക്കുകൾ പുറത്തുവിട്ടത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു.

ഫേസ്ബുക്ക് അക്കൗണ്ടുകളുടെ കാര്യത്തിൽ ഇന്ത്യ അമേരിക്കയെ മറികടന്നെങ്കിലും സജീവമായി ഫേസ് ബുക്ക് ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ അമേരിക്ക തന്നെയാണ് മുന്നിൽ. അമേരിക്കയിലെ 24 കോടിയിൽ പേരിൽ 23.4 പേരും ഈ വിഭാഗത്തിൽ പെടുന്നവരാണ്. എന്നാൽ ഇന്ത്യയിൽ 20.1 കോടി ആളുകൾ മാത്രമാണ് മാസത്തിൽ ഒരു തവണയെങ്കിലും ഫേസ്ബുക്ക് അക്കൗണ്ട് തുറക്കുന്നതു തന്നെ.

ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ ബ്രസീലിനാണ് മൂന്നാം സ്ഥാനം 13.9 കോടി ഫെയ്‌സ് ബുക്ക് ഉപയോക്താക്കളാണ് ഇവിടെ നിന്നുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here