മാലിന്യങ്ങളില്‍ നിന്നും ബ്രാന്‍ഡ് അംബാസഡറിലേക്ക്…

0
92

പ്രദേശത്തെ ആക്രിപെറുക്കി ജീവിച്ച 18 കാരന്‍ ബ്രാന്‍ഡ് അംബാസഡര്‍ പദവിയിലേക്ക്. വര്‍ഷങ്ങളായി പ്രദേശത്തെ മാലിന്യം നീക്കം ചെയ്തുകൊണ്ടിരുന്ന ബിലാല്‍ ധര്‍ എന്ന വ്യക്തിയാണ് ഈ പദവിക്ക് അര്‍ഹനായത്. ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് അദ്ദേഹത്തിന് ഈ പദവി നല്‍കി ആദരിച്ചത്.

വര്‍ഷങ്ങളായി പ്രദേശത്തെ മാലിന്യം നീക്കം ചെയ്തുകൊണ്ടിരിക്കന്ന ബിലാല്‍ എല്ലാവര്‍ക്കും മാതൃകയാണെന്ന് കാണിച്ചാണ് ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അദ്ദേഹത്തെ ബ്രാന്‍ഡ് അംബാസഡര്‍ പദവി നല്‍കി ആദരിച്ചത്.

ബന്ദിപൊര ജില്ലയിലെ ലഹര്‍വര്‍പോര സ്വദേശിയാണ് ബിലാല്‍. വടക്കന്‍ കശ്മീരിലെ ബന്ദിപോര ജില്ലയിലെ വുളാര്‍ തടാകത്തില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ജോലിയായിരുന്നു ബിലാലിന്. ഇതില്‍നിന്നും ദിവസവും 150 മുതല്‍ 200 രൂപവരെ ബിലാല്‍ സമ്പാധിച്ചിരുന്നു. ഈ വരുമാനത്തില്‍ നിന്നാണ് തന്റെ അമ്മയേയും രണ്ടു സഹോദരിമാരേയും ബിലാല്‍ സംരക്ഷിച്ചത്.

ബിലാലിന്റെ അച്ഛന്‍ മുഹമ്മദ് റംസാന്‍ ധറിനും ഈ ജോലി തന്നെയായിരുന്നു. ബിലാലിന്റെ അച്ഛന്‍ കാന്‍സര്‍ പിടിപ്പെട്ട് 2003ല്‍ മരിച്ചു. ഓരോ വര്‍ഷവും 12000 കിലോഗ്രാം മാലിന്യമാണ് ബിലാല്‍ ശേഖരിച്ചിരുന്നത്. ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ ബിലാലിന് പ്രത്യേകം യൂണിഫോമും വാഹനവും ലഭിക്കും.

തന്റെ ജീവിതത്തെ കുറിച്ചും ജോലിയെ കുറിച്ചും പ്രകൃതിയോടുള്ള തന്റെ പ്രതിബദ്ധതയെകുറിച്ചും മാലിന്യ നിര്‍മ്മാര്‍ജനത്തെ കുറിച്ചുമെല്ലാം ജനങ്ങളെ ബോധവത്കരിക്കുകയാണ് ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ ബിലാലിന്റെ ഉത്തരവാദിത്വം.

LEAVE A REPLY

Please enter your comment!
Please enter your name here