യുപിയിലെ തോല്‍വി: കാരണക്കാരന്‍ വാസ്തുവെന്ന് കോണ്‍ഗ്രസ്

0
84

മധ്യപ്രദേശിലെ തോല്‍വിക്ക് കാരണം വാസ്തുദോഷമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍. കഴിഞ്ഞ 14 വര്‍ഷത്തേക്കുള്ള മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് പരാജയമായിരുന്നു. ഈ പരാജയത്തിനു കാരണം ജനപിന്തുണ നഷ്ടപ്പെട്ടതല്ല പകരം വാസ്തുദോഷമാണെന്നാണ് പുതിയ കണ്ടെത്തല്‍.

2003ല്‍ വാസ്തുവിദഗ്ധര്‍ ഈ കെട്ടിടം പരിശോധിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആസ്ഥാന മന്ദിരമായ ഇന്ദിരാഭവന്റെ മൂന്നാം നിലയിലെ വിശ്രമമുറികള്‍ വാസ്തു അനുസരിച്ചല്ല പണികഴിപ്പിച്ചിരിക്കുന്നതെന്നും നേതാക്കളോള് പറഞ്ഞിരുന്നു.

വാസ്തുവിശ്വാസം തെറ്റാണെന്ന് പറയിയില്ലെന്നും കെട്ടിടത്തിന് വാസ്തു ദോഷമുണ്ടെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ്സ് വക്താവ് കെ കെ മിശ്ര പറയുന്നു. ജനങ്ങളോട് വോട്ടഭ്യര്‍ഥിക്കാന്‍ പറഞ്ഞിരുന്നെങ്കിലും ഈശ്വരന്റെ ഇടപെടലും ഞങ്ങള്‍ ആഗ്രഹച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതെല്ലാം വേദ ശാസ്ത്രമാണെന്നും കെട്ടിടം പുതുക്കി പണിതത്‌കൊണ്ട് കോണ്‍ഗ്രസ്സിന് രക്ഷയുണ്ടെന്ന് തോന്നുന്നില്ല എന്ന് ബിജെപി വക്താവ് ഹിതേഷ് ബാജ്പായ് പറഞ്ഞു. ആദ്യം കോണ്‍ഗ്രസ്സ് അവരുടെ വിശ്വാസ്യത വീണ്ടെടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

231 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയിലെ 165 എംഎല്‍എമാരും ബിജെപിക്കാരാണ്. അതു കൊണ്ട് തന്നെ വിശ്രമമുറികളും കുളിമുറികളും ജലസംഭരണിയും മാറ്റി സ്ഥാപിച്ച്, 2018 ല്‍ തിരഞ്ഞെടുപ്പിനൊരുങ്ങാനാണ് കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here