ലിയു സിയാബോയുടെ സംസ്കാരം നടത്തി

0
118


ചൈനയിലെ രാഷ്ട്രീയ തടവുകാരനും സമാധാനത്തിനുള്ള നൊബല്‍ ജേതാവുമായ  ലിയു സിയാബോയുടെ സംസ്കാരം നടത്തി. ചൈനയിലെ വടക്ക്-കിഴക്കന്‍ പട്ടണമായ ഷെന്‍ യാങിലാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്കരിച്ചത്. ഭാര്യ ലിയു സിയ ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തതായും ചൈനീസ് അധികൃതര്‍ അറിയിച്ചു. അതേ സമയം, സിയാബോയുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ നില നില്‍ക്കുകയാണ്. സിയോബോക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ ലിയു സിയ വീട്ടുതടങ്കലിലായിരുന്നു. ഇനി ഇവരുടെ ഭാവിയെ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. വ്യാഴാഴ്ചയാണ് കരളിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ലിയു സിയാബോ അന്തരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here