വിമ്പിൾഡൻ വനിതാ കിരീടം മുഗുരുസയ്ക്ക്

0
110

വിമ്പിൾഡൻ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം സ്പാനിഷ് താരം ഗാർബൈൻ മുഗുരുസയ്ക്ക്. നേരിട്ടുള്ള സെറ്റുകൾക്കാണ് അമേരിക്കയുടെ വീനസ് വില്യംസിനെ തോൽപ്പിച്ചത്. സ്‌കോർ: 7-5,6-0. മുരുഗസയുടെ രണ്ടാം ഗ്രാന്‍സ്‌ലാം കിരീടനേട്ടമാണിത്. വിമ്പിള്‍ഡന്‍ നേടുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ് മുഗുരുസ. 94 ല്‍ മാര്‍ട്ടീന നവരത്തിലോവയെ തോല്‍പ്പിച്ചു കിരീടം ചൂടിയ കൊഞ്ചിത മാര്‍ട്ടിനെസ് ആണ് സ്പെയിനില്‍ നിന്നും മുഗുരുസയ്ക്ക് മുന്‍പ് കിരീടം ചൂടിയത്. സെറീന വില്ല്യംസിനെയും വീനസിനെയും ഗ്രാന്‍ഡ്‌സ്ലാം ഫൈനലില്‍ തോല്‍പ്പിക്കുന്ന ആദ്യ താരം എന്ന ബഹുമതിയും ഇതോടെ മുഗുരുസ സ്വന്തമാക്കി. 2016 ല്‍ ഫ്രഞ്ച് ഓപ്പണില്‍ ആണ് സെറീനയെ തോല്‍പ്പിച്ചു മുഗുരുസ കിരീടം നേടിയത്. 2015 ല്‍ വിംബിള്‍ഡണില്‍ ഇതേ സെറീനയോട് മുഗുരുസ കിരീട പോരില്‍ പരാജയപ്പെട്ടിരുന്നു. അഞ്ചു വട്ടം വിംബിള്‍ഡണ്‍ നേടിയ വീനസിന്റെ ഒന്‍പതാം വിംബിള്‍ഡണ്‍ ഫൈനല്‍ ആയിരുന്നു ഇത്.   ഒന്‍പതാം നാളെ നടക്കുന്ന പുരുഷ ഫൈനലില്‍ മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ മരീന്‍ സിലിചിനെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here