സ്റ്റേഷന്‍ പരിധിയില്‍ പശുവിനെ കടത്തിയാല്‍ ഓഫീസര്‍ പുറത്തെന്ന് മുഖ്യമന്ത്രി

0
65

പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പശുവിനെ കടത്തിയാല്‍ പോലീസ് ഓഫീസറെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി. ജാര്‍ഖണ്ഡിലെ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി കത്തിലൂടെയാണ് ഈ മുന്നറിയിപ്പ് പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചത്.

സര്‍ക്കാരിന്റെ ഉത്തരവാദിത്തം ജനങ്ങള്‍ക്ക് സുരക്ഷ നല്‌കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കൊലപാതകങ്ങള്‍ ഇനി നടക്കാന്‍ പാടില്ലായെന്നും, അത്തരം അറിവുകള്‍ കിട്ടിക്കഴിഞ്ഞാല്‍ അത് ഔദ്യോഗിക പദവി ഉപയോഗിച്ച് തടയണമെന്നും അദ്ദേഹം പോലീസിനെ അറിയിച്ചു.

നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, കൃത്യമായി ജോലി ചെയ്യാത്തവരേയും, പരാതിക്കാരോട് മോശമായി പെരുമാറുന്നവരേയും സര്‍വ്വീസില്‍ നിന്നുതന്നെ പുറത്താക്കണമെന്നും പറഞ്ഞു.

കൂടാതെ ഡിഐജിമാര്‍ ആഴ്ചയില്‍ ഒരിക്കല്‍ ജില്ലയിലെ മുഴുവന്‍ സ്‌റ്റേഷനുകളിലും പരിശോധന നടത്തിയിരിക്കണം. ഇതിനുപുറമേ എസ്പിമാര്‍ ദിവസവും രണ്ട് സ്റ്റേഷന്‍ സന്ദര്‍ശനം നടത്തണെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൂടാതെ ഈ നിയമങ്ങളെല്ലാം പാലിക്കുന്ന, മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനിലെ ഇന്‍ ചാര്‍ജുമാരെ സര്‍ക്കാര്‍ ആദരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്കി.

LEAVE A REPLY

Please enter your comment!
Please enter your name here