17കാരിയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ സംഭവം; കാമുകന്‍ പിടിയില്‍

0
106

പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ സംഭവത്തിലെ യുവാവ് പോലീസ് പിടിയില്‍. വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നാണ് ആറന്മുള പൊലീസ് ആക്രമിച്ച സജിനെ പിടികൂടിയത്. ഇയാളുടെ ശരീരത്തിലും 50 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

പ്രണയത്തിലാണെന്ന പേരില്‍ തന്റെ കൂടെ രാത്രിയില്‍ ഇറങ്ങി വരണമെന്ന ആവശ്യം നിരസിച്ചതിനാണ് സജിന്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. ഈ സമയം മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു.

അതേസമയം, എണ്‍പതുശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവ ഗുരുതരനിലയില്‍ ചികില്‍സയിലാണ്. സജിനെ വൈദ്യ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

 

LEAVE A REPLY

Please enter your comment!
Please enter your name here