കോഴിക്കോട് കുന്ദമംഗലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കുത്തികൊന്നത് പ്രകൃതിവിരുദ്ധ പീഡനം ചെറുത്തതിനെന്നു പൊലീസ്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് വയനാട് സ്വദേശിയായ അബ്ദുല്‍ മാജിദിനെ പ്രതിയായ ഷംസുദീന്‍ കുത്തികൊന്നത്. ഇയാള്‍ ഇതിനു മുന്‍പ് അഞ്ചു തവണ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി സഹപാഠികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പ്രകോപനമൊന്നുമില്ലാതെയായിരുന്നു ഇയാള്‍ കുട്ടിയെ ആക്രമിച്ചത്. കുത്താനുപയോഗിച്ച കത്തി പിന്നീടു മടവൂരില്നിന്നു കണ്ടെത്തി. വെള്ളിയാഴ്ച മദ്രസാ പഠനം ഇല്ലാത്തതിനാല്‍ കുറച്ചു വിദ്യാര്‍ഥികള്‍ ഗ്രൗണ്ടില്‍ കളിക്കുകയും മറ്റു ചിലര്‍ കുളി കഴിഞ്ഞ് ഹോസ്റ്റലിനു മുന്പിലേക്കു വരികയുമായിരുന്നു. അപ്പോഴാണ് ഷംസുദ്ദീന് ഇവിടേക്ക് എത്തിയത്.
അവിടെയുള്ള ചെറിയൊരു സംഘം കുട്ടികളെ കടന്നു പിടിക്കാന്‍ ഇയാള്‍ ആദ്യം ശ്രമിച്ചു. അവര്‍ കുതറിമാറിയപ്പോഴാണു മാജിദിനെ പിടിച്ചു വെയ്ക്കുകയായിരുന്നു. ഇയാളില്‍നിന്നു രക്ഷപ്പെടാന്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെ കത്തി കൊണ്ടു കുത്തുകയായിരുന്നു. വയറില്‍ കുത്തേറ്റ മാജിദ് ദര്സിനുള്ളിലേക്ക് ഓടി ഉസ്താദിനോടു വിവരം പറയുമ്പോഴേക്കു കുഴഞ്ഞുവീണു. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീടു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തെ തുടര്‍ന്ന് പോലീസും ഫോറന്‍സിക്ക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഷംസുദ്ദീനെ പോലീസ് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.