അമര്‍നാഥ് തീര്‍ഥാടകരുമായി സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര് മരിച്ചു. ഇതില്‍ 35 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. കശ്മീരിലെ റാംബന്‍ ജില്ലയില്‍ ജമ്മു ശ്രീനഗര്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു.
അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെ ജൂലൈ 10ന് ജമ്മു കശ്മീരിലെ അനന്ത്നഗറില്‍ വച്ച് ഭീകരാക്രമണം ഉണ്ടായി. ഇതില്‍ എട്ടു പേര് മരിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ ഗുരുതരാവസ്ഥയിലുണ്ടായിരുന്ന ഒരാള്‍ ഞായറാഴ്ച മരിക്കുകയും ചെയ്തു. പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.