ഇടതുഭരണത്തില്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലേക്ക്

0
116

 

ഇടതുപക്ഷം സംസ്ഥാനം ഭരിക്കുമ്പോള്‍ ലാഭകരം ആകുകയും യു.ഡി.എഫ് ഭരണ കാലത്ത് നഷ്ടം മൂലം അടച്ചു പൂട്ടല്‍ ഭീഷണി നേരിടുകയും ചെയ്യുന്ന പതിവ് രീതി ആവര്‍ത്തിച്ചുകൊണ്ട് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ക്ലച്ച് പിടിച്ചുതുടങ്ങി. കഴിഞ്ഞ വര്‍ഷം സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസത്തില്‍ 44.5 കോടിയുടെ നഷ്ടമുണ്ടായപ്പോള്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ 18.6 കോടിയുടെ ലാഭമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പുതിയതായി നാല് സ്ഥാപനങ്ങള്‍ ലാഭത്തിന്റെ പാതയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്, കേരള ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം എന്നിവയാണ് ലാഭത്തിലായത്. സാധാരണഗതിയില്‍ അവസാനത്തെ പാദത്തിലാണ് വിറ്റുവരവിന്റെ ഭൂരിഭാഗവും ലഭിക്കുക. ആദ്യ പാദത്തില്‍ ചെലവ് കൂടുകയും വരവ് കുറയുകയുമാണ് പതിവ്. ആദ്യ പാദത്തില്‍ തന്നെ ഗണ്യമായ ലാഭമുണ്ടാക്കാന്‍ സാധിച്ചത് വ്യവസായക്കുതിപ്പിന്റെ സൂചനയായാണ് വകുപ്പിന്റെ വിലയിരുത്തല്‍.

39 സ്ഥാപനങ്ങളില്‍ പത്തെണ്ണം ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 10 എണ്ണത്തിന്റെ മൊത്തവരുമാനം 462.88 കോടിയാണ്. 76.74 കോടിയാണ് ലാഭം. 2015-16 സാമ്ബത്തിക വര്‍ഷത്തില്‍ എട്ടു കമ്ബനികള്‍ ലാഭത്തിലും 31 കമ്ബനികള്‍ നഷ്ടത്തിലുമായിരുന്നു. പൊതുമേഖലാ വ്യവസായത്തിന്റെ മൊത്തം നഷ്ടം 131 കോടിയായിരുന്നു. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തോടെ ലാഭത്തിലുള്ള കമ്ബനികള്‍ പത്തെണ്ണമായി. മൊത്തം നഷ്ടം 80 കോടിയായി കുറഞ്ഞു.

കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (52.6 കോടി), ട്രാവന്‍കൂര്‍ ടൈറ്റാനിയം (8.56 കോടി), ടിസിസി (8.17 കോടി), സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (6.08 കോടി), മലബാര്‍ സിമന്റ് (48.42 ലക്ഷം), കേരള സ്റ്റേറ്റ് ഇലക്ട്രോണിക് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ – കെഎസ്ഇഡിസി (44 ലക്ഷം), ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (20.67 ലക്ഷം), ആര്‍ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (4.53 ലക്ഷം), സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് -സില്‍ക്ക് (4.25 ലക്ഷം) എന്നിവയാണ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ലാഭത്തിലായ പത്തു പൊതുമേഖല സ്ഥാപനങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here