ഇന്ത്യയില്‍ വിമാനയാത്രക്കും ഓട്ടോയാത്രക്കും ഒരേ നിരക്കെന്ന് മന്ത്രി….

0
78

ഇന്ത്യയില്‍ വിമാനയാത്രക്കും ഓട്ടോയാത്രക്കും ഒരേ നിരക്കെന്ന് മന്ത്രി. ഇന്ത്യയില്‍ കിലോമീറ്ററിന് അഞ്ചുരൂപ നിരക്കില്‍ ദീര്‍ഘദൂര വിമാനയാത്ര നടത്താമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ. ഇത് ഓട്ടോറിക്ഷാ നിരക്കിന് തുല്യമാണ്. ഗുജറാത്ത് ഏവിയേഷന്‍ കോണ്‍ക്ലേവ് 2017 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എയര്‍ബസ് 320, ബോയിങ് 737 തുടങ്ങിയ വിമാനങ്ങളിലെ ദീര്‍ഘദൂര യാത്രകളാണ് കിലോമീറ്ററിന് 5 രൂപ എന്ന നിരക്കില്‍ നടത്തിവരുന്നത്. ഇത് ഒരു ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാന്‍ ചിലവാകുന്ന നിരക്കാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഏകദേശം 16 കോടി ഇന്ത്യക്കാര്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാനസര്‍വീസുകളിലായി സഞ്ചരിച്ചു.

ചെലവുകുറഞ്ഞ ആകാശയാത്ര സാധ്യമാകുന്നത് ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ വിലയുടെ സ്ഥിരതയും സാങ്കേതിക വളര്‍ച്ചയും കൊണ്ടാണ്. വിമാനയാത്രാ നിരക്കിന്റെ 30-40 ശതമാനവും ഇന്ധനവിലയെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കുന്നത്. വ്യോമയാന രംഗത്തെ വലിയ മുന്നേറ്റമാണ് ഇതിലൂടെ സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here