എട്ടാം വിംബിള്‍ഡണ്‍ കിരീടം ; പുല്‍കോര്‍ട്ടില്‍ ചരിത്രം കുറിച്ച് ഫെഡറര്‍

0
91

വിംബിള്‍ഡണ്‍ പുരുഷ കിരീടം സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക്. മരീന്‍ സിലിചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാചയപ്പെടുത്തിയാണ് ഫെഡറര്‍ വിംബിള്‍ഡണ്‍ കിരീടം എട്ടാം വട്ടവും നേടിയത്. സ്കോര്‍ :  6-3,6-1, 6-4 .ഇതാദ്യമായിട്ടാണ് വിംബിള്‍ഡനില്‍ ഒരു പുരുഷ താരം എട്ടു വട്ടം മുത്തം വെക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ കിരീട നേട്ടത്തിന് ഉണ്ട്. ഏഴു കിരീടങ്ങള്‍ നേടിയ പീറ്റ് സംപ്രാസ് , വില്ല്യം റെന്‍ഷോ എന്നിവരെയാണ് ഫെഡറര്‍ പിന്തള്ളിയത്. ഒരൊറ്റ സെറ്റും പോലും എതിരാളികള്‍ക്ക് വിട്ടു കൊടുക്കാതെ ആണ് ഇത്തവണത്തെ ഫെഡററുടെ കിരീട വിജയം. ടെന്നീസിന്റെ ആധുനീക കാലഘട്ടത്തില്‍ വിംബിള്‍ഡണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരവും കൂടിയാണ് മുപത്തിയഞ്ചുകാരനായ ഫെഡറര്‍. ഇതോടെ പത്തൊന്‍പത് ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ ആയി ഫെഡററുടെ ഷോകേസില്‍ . 2012 ലാണ് ഫെഡറര്‍ അവസാനമായി വിംബിള്‍ഡണ്‍ നേടുന്നത്. ഈ സീസണില്‍ ഓസ്ട്രേലിയന്‍ ഓപണ്‍ നേടിയ ശേഷം വിബിള്‍ഡനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്നും വിട്ടു നിന്നിരുന്നു. 2014 ലെ യു.എസ് ഓപണ്‍ ചാമ്പ്യനാണ് സിലിച്.

LEAVE A REPLY

Please enter your comment!
Please enter your name here