പ്ലസ് ടുവിന് ഉയര്‍ന്ന മാര്‍ക്ക്; അഞ്ച് അലോട്ട്മെന്റ് കഴിഞ്ഞിട്ടും തുടര്‍ പ്രവേശനമില്ല;
വയലിലേക്ക് ഇറങ്ങുന്ന ലിജോ ജോയിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറല്‍
സംവരണം ഈ രീതിയില്‍ ഇനി തുടരേണ്ടതുണ്ടോ? ഉള്ളുപൊള്ളിക്കുന്ന അനുഭവമായി ലിജോ ജോയ്
അഞ്ച് അലോട്ട്മെന്റ് വന്നിട്ടും അഡ്മിഷന് ലഭിച്ചില്ലെങ്കില്‍ പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥി എന്ത് ചെയ്യും. വയലില്‍ ഇറങ്ങി കിളയ്ക്കുമോ? അങ്ങിനെ വയലില്‍ ഇറങ്ങി കൃഷിപ്പണിക്ക് തീരുമാനിച്ച തിരുവനന്തപുരം സ്വദേശി ലിജോ ജോയിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു.
5 അലോട്ട്മെന്റ് കഴിഞ്ഞ ലിജോ ജോയ്ക്ക് പ്ലസ് ടുവിന് ലഭിച്ച മാര്‍ക്ക് 79.7 ശതമാനമാണ്. എന്നിട്ടും തുടര്‍ പഠനത്തിനു എവിടെയും പ്രവേശനം ലഭിച്ചില്ല. വട്ടിയൂര്‍ക്കാവ് വിഎച്ച്എസിലും , സെന്റ് ശാന്താള്‍ മലമുകള്‍ സ്കൂളിലും തുടര്‍ന്ന് തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിലും പഠനം കഴിഞ്ഞ ശേഷം തുടര്‍ പഠനത്തിനു പ്രവേശനമില്ലാത്ത അവസ്ഥ.
ഞാന്‍ ഇതാ വയലിലേക്ക് ഇറങ്ങുന്നു. കൃഷിപ്പണി നടത്താന്‍ പോകുന്നു. കൈക്കോട്ടുമായി ഫോട്ടോയ്ക്ക് മുന്‍പാകെ നില്‍ക്കുകയും, തുടര്‍ന്ന് വയലില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഫോട്ടോകള്‍ ഫെയ്സ് ബുക്ക് പോസ്റ്റില്‍ ചെയ്യുകയും തന്റെ അവസ്ഥ വിവരിക്കുന്ന ഒരു ചെറു കുറിപ്പ് ഒപ്പം നല്‍കുകയും ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയാ ശ്രദ്ധ ലിജോ ജോയ്ക്ക് മേല്‍ പതിഞ്ഞത്.
നിരാശയും ദുഖവും കലര്‍ന്ന ലിജോ ജോയ്യുടെ ഫെയ്സ് ബുക്ക് പോസ്റ്റിലെ വരികള്‍ ആണ് സോഷ്യല്‍ മീഡിയയുടെ ഹൃദയത്തെ ലിജോ ജോയിയോട് ചേര്‍ത്ത് നിര്‍ത്തുന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ശരിയല്ല. അല്ലെങ്കില്‍പ്പിന്നെ കൂടെ പഠിച്ചവരൊക്കെ കോളേജില്‍ പോകുമ്പോള്‍ ഞാന്‍ ഈ കാട് കിളക്കേണ്ട അവസ്ഥ വരുമായിരുന്നോ??
79.7 % മാര്‍ക്ക് പ്ലസ് ടുവിന് മേടിച്ചിട്ടും തുടര്‍ പഠനത്തിനു അവസരം കിട്ടാത്ത അവസ്ഥയാണ് നേരിടുന്നത്. ഉള്ളു പൊള്ളിക്കുന്ന ഒരനുഭവമായി വരികളില്‍ ലിജോ ജോയ് നിറയുന്നു. അതിന്നടുത്ത വരികളില്‍ ഹൃദയഭേദകമായ ഒരു സത്യം കൂടി ലിജോ ചൂണ്ടിക്കാണിക്കുന്നു.
50% മാര്‍ക്ക് ഉള്ള എന്നാല്‍ ജാതിയില്‍ പിന്നോക്കം നില്ക്കുന്ന എന്റെ കൂട്ടുകാര്‍ക്ക് എവിടെ വേണമെങ്കിലും പ്രവേശനം ലഭിക്കും. തുടര്‍ പ്രവേശനത്തിനു ഓടിച്ചാടി നടന്നപ്പോള്‍ ഞാന്‍ മനസിലാക്കിയ നഗ്ന സത്യം മാത്രമാണിത്.
മറ്റൊന്ന് പ്രവേശനത്തിന്നുള്ള മാനദണ്ഡം പണമാണ്. മാനെജ്മെന്റ് സീറ്റുകള്‍ ചൂണ്ടിക്കാട്ടി ലിജോ ജോയ് പറയുന്നു. ഈ രണ്ടു വിഭാഗത്തിലും താന്‍ പെടില്ല. എന്നാല്‍ തന്റെ മാനദണ്ഡം പ്ലസ് ടുവിന് ലഭിച്ച ഉയര്‍ന്ന മാര്‍ക്കാണ്. 79.7 % ശതമാനം. എന്നാല്‍ നിലവില്‍ അതുകൊണ്ട് പ്രയോജനം ഇല്ലാത്ത അവസ്ഥയാണ്. സാരമില്ല..
. ആരോടും ദേഷ്യമില്ല, മണ്ണിന്റെ മണം ഞാന്‍ ആസ്വദിച്ച് തുടങ്ങുന്നു… പക്ഷെ ഒന്നോര്‍ക്കുക, നിങ്ങളെന്നെ_കര്‍ഷകനാക്കി; ഇനിയുള്ള തലമുറക്ക് സംവരണത്തിന്റെ ആവശ്യം ഉണ്ടോയെന്ന് ചിന്തിക്കുക. ഫെയ്സ് ബുക്ക് പോസ്റ്റ് ലിജോ ജോയ് ഇങ്ങിനെ അവസാനിപ്പിക്കുന്നു.
26000 ത്തോളം ലൈക്കുകളും, മൂവായിരത്തോളം പ്രതികരണങ്ങളും 7000 ത്തോളം ഷെയറുകളുമാണ് ലിജോ ജോയ്യുടെ ഫെയ്സ് ബുക്ക് കുറിപ്പിന് ലഭിക്കുന്നത്. ഉള്ളു പൊള്ളിക്കുന്ന അനുഭവ സത്യമായി ലിജോ ജോയ് നില്ക്കുമ്പോള് തുടരുന്ന സംവരണവും, മാനേജ്മെന്റ് ക്വാട്ടകളും കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന ദൂഷിത വലയങ്ങളായി മാറുകയാണ്.
ലിജോ ജോയ് മാത്രമല്ല ഒരു പാട് ലിജോ ജോയ്മാര്‍ സംവരണത്തിന്നെതിരെ ശബ്ദമുയര്‍ത്താന്‍ പോവുകയാണ്. കാരണം കാരണം ലിജോ ജോയ്ക്ക്കാ ലഭിച്ച പ്രതികരണങ്ങള്‍ ഈ സൂചനകള്‍ നല്കുന്നു.
കാലം മാറുകയാണ്. മാറ്റം അനിവാര്യമാണ്. ഇനിയും ഇത്തരം സംവരണങ്ങള്‍ തുടര്‍ന്നാല്‍ വിദ്യാഭ്യാസത്തിന്റെ അന്തസത്തയും, മൂല്യങ്ങളും എല്ലാം തകരും. കാരണം നല്ല മാര്‍ക്ക് വാങ്ങിയ മിടുക്കന്മാരായ വിദ്യാര്‍ഥികള്‍ ഇവിടെ ഒന്നുമല്ലാതാകുന്ന ഒരവസ്ഥയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്.
സംവരണത്തിന്നെതിരെ ശക്തമായ പ്രതികരണങ്ങള്‍ ആണ് ലിജോ ജോയ്യുടെ പോസ്റ്റിനു ലഭിക്കുന്നത്. അപ്പുസ് ശരത്ത് ചോദിക്കുന്നു; താങ്കള്‍ക്ക് വയല്‍ ഉണ്ട്. അത് കൂടി ഇല്ലാത്തവര്‍ എന്ത് ചെയ്യും. ബിനു ഇടശ്ശേരി കുറിക്കുന്നു. സംവരണം കഴിവില്ലാത്ത ആളുകളെ കൂടുതല്‍ സൃഷ്ടിക്കുന്നു. മിടുക്കന്മാര് പിന്തള്ളപ്പെടുന്നു. തീരെ കുറഞ്ഞ മാര്‍ക്ക് ലഭിക്കുന്നവര്‍ സംവരണത്തിന്റെ പേരില്‍ സമൂഹത്തിന്റെ മുകള്‍ത്തട്ടില്‍ എത്തുന്നു. ഈ സംവരണം അവസാനിപ്പിക്കണം.
സോഷ്യല്‍ മീഡിയ വികാരം കൊള്ളുകയാണ് ലിജോ ജോയിയുടെ പോസ്റ്റില്‍. കാരണം ഉള്ളു പൊള്ളിക്കുന്ന അനുഭവ സത്യമാണ് ലിജോ ജോയ് വിളിച്ചു പറയുന്നത്. ഈ സംവരണം എന്തിനു വേണ്ടി? സാമൂഹിക അവസ്ഥ പൂര്‍ണ്ണമായും മാറി മറിഞ്ഞ അവസ്ഥയില്‍ സംവരണം ഇതേ രീതിയില്‍ തുടര്‍ന്ന് പോകേണ്ടതുണ്ടോ? ലിജോ ജോയിയുടെ പോസ്റ്റ് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.