ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നെഴ്സുമാര്‍ സമരം നടത്തുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗിച്ച് സമരത്തിനെ നേരിടാനൊരുങ്ങി കണ്ണൂര്‍ ജില്ലാ ഭരണകൂടം.
ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ അവസാന വര്‍ഷ നേഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ സേവനം ലഭ്യമാക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പനി പടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
വിദ്യാര്‍ഥികളെ ആശുപത്രികളിലേക്ക് അയക്കാനുള്ള നിര്‍ദേശം കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് കളക്ടര്‍ നല്കി. കൂടാതെ ദിവസം 150 രൂപ വിദ്യാര്‍ഥികള്‍ക്ക് പ്രതിഫലം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് വാഹന സൗകര്യം നല്‍കണം. ജോലിക്ക് ഹാജരാകാത്ത വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. നഴ്സുമാര്‍ സമരം നടത്തുന്ന ആശുപത്രികള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തും.