കുടുംബ വഴക്ക്; അച്ഛന്‍ മകനെ വെടിവെച്ചു

0
83

കുടുംബ വഴക്കിനിടെ അച്ഛന്‍ മകനെ വെടിവെച്ചു. ഇടുക്കി സൂര്യനെല്ലിയിലാണ് സംഭവം. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.

സൂര്യനെല്ലി സ്വദേശി അച്ചന്‍കുഞ്ഞാണ് ലൈസന്‍സില്ലാത്ത നാടന്‍തോക്ക് കൊണ്ട് മകനായ ബിനുവിന് നേരെ വെടിയുതിര്‍ത്തത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

അച്ചന്‍കുഞ്ഞ് ഇളയമകന്റെ ഭാര്യയുമായി പതിവായി വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. ശനിയാഴ്ചയും വഴക്കുണ്ടാക്കിയപ്പോള്‍ ബിനു തടസം പിടിക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ബിനുവിന് വെടിയേറ്റതെന്നാണ് സൂചന.

വയറിന് സമീപത്ത് വെടിയേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനുവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here