ദിലീപിന്റെ ഐപാഡ് പോലീസ് കസ്റ്റഡിയിലെന്നു സൂചന

0
207

ദിലീപിന്റെ ഐപാഡ് പോലീസ് കസ്റ്റഡിയിലെന്നു സൂചന. കഴിഞ്ഞ ദിവസം രാത്രി ആലുവ പോലീസ്‌ക്ലബ്ബില്‍ കസ്റ്റഡിയില്‍ കഴിയവെ ആളെവിട്ട് ആലുവയിലെ വീട്ടില്‍നിന്ന് എടുപ്പിക്കുകയായിരുന്നു.

എന്നാല്‍ ഇതിന്റെ പാസ്‌വേഡ് തനിക്കറിയില്ലെന്നും ഫോണിലാണെന്നും ദിലീപ് നിലപാടെടുത്തു. തുടര്‍ന്ന് ഫോണെടുക്കാന്‍ പോലീസ് ആളെ വിട്ടെങ്കിലും കിട്ടിയില്ലെന്നാണ് സൂചന.

ശനിയാഴ്ച ദിലീപിന്റെ രണ്ടുഫോണുകള്‍ അഭിഭാഷകന്‍ കോടതിയില്‍ നല്‍കി. ഫോണ്‍ റെയ്ഡ് ചെയ്ത് പിടിച്ചശേഷം പ്രതീഷ് ചാക്കോയുടെ കൈയില്‍നിന്ന് കിട്ടിയെന്ന് പോലീസ് ആരോപിക്കുമെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. ഫോണ്‍ നല്‍കാനായിരുന്നെങ്കില്‍ ആദ്യഘട്ടത്തില്‍ എന്തുകൊണ്ട് ചെയ്തില്ലെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here