നോട്ട് നിരോധനം: ഡിജിറ്റല്‍ ഇടപാടുകളില്‍ 23% വര്‍ധനവ്‌

0
102

രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ ഇടപാടുകളില്‍ 23 ശതമാനത്തിലധികം വര്‍ധനവ് ഉണ്ടായതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. അതേസമയം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളില്‍ വെറും ഏഴ് ശതമാനത്തിന്റെ വളര്‍ച്ച മാത്രമാണ് ഉണ്ടായിരുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിക്കുന്നു.

വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ നോട്ട് നിരോധനം ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ വരുത്തിയ മാറ്റത്തെ കുറിച്ച് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ തരത്തിലുമുള്ള ഡിജിറ്റല്‍ ഇടപാടുകളിലുമായി 23 ശതമാനത്തിന്റെ വര്‍ധനവാണ് ആകെ ഉണ്ടായിട്ടുള്ളത്. 2016 നവംബറില്‍ 2.24 കോടിയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ ഉണ്ടായിരുന്നത് 2017 മെയ് ആയപ്പോള്‍ 2.75 കോടിയായി മാറി.

കൂടാതെ യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകളില്‍ വന്‍കുതിച്ചു ചാട്ടമാണ് ഉണ്ടായിട്ടുള്ളത്. 2016 നവംബറിനും 2017 മെയ്ക്കും ഇടയില്‍ ദിവസവും പത്തു ലക്ഷത്തിന്റെ ഇടപാടുകള്‍ യുപിഐ വഴി നടക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

പ്ലാസ്റ്റിക് കാര്‍ഡുകള്‍ വഴിയുള്ള പണമിടപാടുകളില്‍ ഏഴ് ശതമാനം വര്‍ധവ് ഉണ്ടായപ്പോള്‍ അടിയന്തിര പേയ്മന്റ് സെര്‍വീസ് (ഐ.എം.പി.എസ്) സിസ്റ്റം വഴിയുള്ള ഇടപാടുകള്‍ ഇരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 68 ലക്ഷമാണ് പ്ലാസ്റ്റിക് കാര്‍ഡ് വഴിയുള്ള ഇടപാടെങ്കില്‍ ഈ വര്‍ഷം മെയില്‍ 73 ലക്ഷമായി മാത്രമെ വര്‍ധിച്ചിട്ടുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here