പള്‍സറിന്റെ അഭിഭാഷക സഹായി പൊലീസ് കസ്റ്റഡിയില്‍

0
97

യുവനടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്‍ കസ്റ്റഡിയില്‍. കൊച്ചിയില്‍ അഭിഭാഷകനായ രാജു ജോസഫിനെയാണ് ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. രാജു ജോസഫിനെ ചോദ്യം ചെയ്യാന്‍ ആലുവ പൊലീസ് ക്ലബിലെത്തിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ അഡ്വ. പ്രതീഷ് ചാക്കോ ഒളിവിലാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്ന് പ്രതീഷ് ചാക്കോയോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതീഷ് ചാക്കോ എവിടെയുണ്ടെന്ന് അറിയാനാണ് രാജു ജോസഫിനെ കസ്റ്റഡിയില്‍ എടുത്തത്.

കുറ്റകൃത്യത്തിനു ശേഷം മെമ്മറി കാര്‍ഡ് സുനി കൈമാറിയത് പ്രതീഷ് ചാക്കോയ്ക്കാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നടിയെ ആക്രമിച്ച ശേഷം സംഭവം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനി നല്‍കിയിരിക്കുന്ന മൊഴി. കേസിലെ നിര്‍ണായക തെളിവായ ഫോണും മെമ്മറി കാര്‍ഡും വീണ്ടെടുക്കാന്‍ പൊലീസ് വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here