പാക്കിസ്ഥാന്‍ ഉരുക്കു സഹോദരന്‍ ഇന്ത്യയെ നാണംകെടുത്തുമെന്ന് ചൈന

0
109

ഇന്ത്യയുടെ ശ്രമത്തിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചു ചൈന. സിക്കിം അതിര്‍ത്തിയില്‍ സമാധാനം കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമത്തിനു മുന്നിലാണ് ചൈന എതിര്‍പ്പു പ്രകടിപ്പിച്ചത്. ഇന്ത്യയുമായി ഒരു ചര്‍ച്ചയ്ക്കും ചൈന ആഗ്രഹിക്കുന്നില്ല.

ഡോക്ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാതെ ഒരു ചര്‍ച്ചയും ഇന്ത്യയുമായി ആഗ്രഹിക്കുന്നില്ലെന്ന് ചൈന അറിയിച്ചു. സേനയെ പിന്‍വലിക്കണമെന്നും ഇല്ലാത്തപക്ഷം ഇന്ത്യ നാണം കെടുമെന്നും ചൈന മുന്നറിയിപ്പും നല്‍കി.

അതിര്‍ത്തിയില്‍ നിന്ന് സൈന്യം പിന്‍വാങ്ങിയില്ലെങ്കില്‍ ഇന്ത്യയെ കൂടുതല്‍ കുഴപ്പത്തില്‍ എത്തിക്കുമെന്നും സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും ചൈനീസ് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഷിന്‍ഹുവ പ്രസ്താവനയില്‍ പറഞ്ഞു.

‘ഇപ്പോഴത്തെ സംഭവങ്ങളില്‍ ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കുമില്ല. ഡോക്ലാമില്‍ അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ സൈന്യം നിര്‍ബന്ധമായും പിന്‍വാങ്ങണം. ഇത് ചൈനയുടെ അതിര്‍ത്തിയാണ്’ ഇപ്രകാരമാണ് പ്രസ്താവനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്‍ ചൈനയുടെ ഉരുക്ക് സഹോദരനാണെന്നും ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെ ബന്ധപ്പെടുത്തി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

‘2013ലും 14ലും സമാനമായ രീതിയില്‍ ലഡാക്കില്‍ അതിര്‍ത്തി ലംഘിച്ച ഇന്ത്യ അത്തരമൊരു സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കരുതരുത്. നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് അന്നത്തെ പ്രശ്നങ്ങള്‍ അവസാനിച്ചത്. ഇപ്പോള്‍ അതുണ്ടാകില്ല, ചൈന വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here