അച്ചടിച്ച പേപ്പറുകളില്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിന് വിലക്ക്. ഭക്ഷ്യവസ്തുക്കള്‍ അച്ചടിച്ച മഷി പുരണ്ട പേപ്പറുകളില്‍ സൂക്ഷിക്കുന്നതും പൊതിഞ്ഞുനല്‍കുന്നതും ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. ഇതു സംബന്ധിച്ചു നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു. പക്ഷെ വ്യാപാരികള്‍ ഗൗരവമായി കണക്കിലെടുക്കാത്ത സാഹചര്യത്തിലാണ് ഇത്തരം ഒരു നിരോധനം.
ഭക്ഷ്യവസ്തുക്കള്‍ ഇത്തരം പേപ്പറില്‍ കൈകാര്യം ചെയ്യുമ്ബോള്‍ അത് ഭക്ഷണത്തെ മലിനപ്പെടുത്തുകയും ആരോഗ്യത്തിനു ഹാനികരമാവുകയും ചെയ്യുന്നതു കണക്കിലെടുത്താണ് നിരോധനം. ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഡോ.നവജ്യോത് ഖോസയാണ് പുതിയ ഉത്തരവിറക്കിയത്. ഇത്തരം പേപ്പറുകളില്‍ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുമ്ബോള്‍ അത് ഭക്ഷണത്തെ മലിനപ്പെടുത്തുകയും ആരോഗ്യത്തിനു ഹാനികരമാവുകയും ചെയ്യുന്നതു കണക്കിലെടുത്താണ് നിരോധനം.