രാജ്യത്ത് മനുഷ്യ ജീവനു പശുവിന്റെ വില പോലുമില്ലെന്നു ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സഞ്ജീവ് കുമാര്‍. രാജ്യത്ത് പശുവിനെക്കൊന്നാല്‍ 14 വര്‍ഷം വരെയാണ് തടവ്. എന്നാല്‍ അശ്രദ്ധമായി വണ്ടിയോടിച്ച് ആളെക്കൊന്നാല്‍ 2വര്‍ഷം മാത്രമാണ് ശിക്ഷയെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ ഈ സ്ഥിതി മാറുന്നതിനും നിയമ ഭേദഗതി വരുത്തുന്നതിനും കേസ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും അതിനായി വിധിയുടെ പകര്‍പ്പ് പ്രധാനമന്ത്രിക്ക് അയക്കുമെന്നും കോടതി പറഞ്ഞു.
ബി എം ഡബ്ല്യു കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് കൊല്ലപ്പെട്ട സംഭവത്തില്‍ കാറുടമയ്ക്ക് ശിക്ഷ രണ്ടു കൊല്ലം മാത്രം വിധിക്കേണ്ടി വന്ന ഘട്ടത്തിലാണ് ജസ്റ്റിസ് സഞ്ജീവ് കുമാര്‍ ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. 2008 ലാണ് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. അപകടത്തില്‍ ബൈക്ക് യാത്രികനായ അനൂജ് ചൗഹാന് കൊല്ലപ്പെടുകയും കൂട്ടുകാരനായ മൃഗാങ്ക് ശ്രീവാസ്തവക്ക് മാരകമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹരിയാനക്കാരനായ ഡല്‍ഹിയിലെ യുവവ്യവസായി ഉത്സവ് ബാഷിന് എന്ന മുപ്പതുകാരനാണ് കാര്‍ ഓടിച്ചിരുന്നത്.
മന:പൂര്‍വമല്ലാത്ത നരഹത്യയായി പരിഗണിച്ച കേസില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപയും അപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നല്‍കാനും കോടതി വിധിച്ചു. 2008 സെപ്തംബര്‍ പതിനൊന്നിനായിരുന്നു സംഭവം. ജാമ്യത്തിനായി ബാഷിന് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാമെന്നും കോടതി നിര്‍ദേശിച്ചു.