‘മോഹന്‍ലാലില്‍’ മോഹന്‍ലാല്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റാകുന്നു

0
472

മോഹന്‍ലിലിന്റെ കടുത്ത ആരാധികയായി മഞ്ജുവാര്യര്‍ അഭിനയിക്കുന്ന ‘മോഹന്‍ലാല്‍’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നു. സംവിധായകന്‍ സാജിദ് യഹിയയും മഞ്ജുവാര്യരും ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. വിവരം രഹസ്യമാക്കി വയ്ക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കമെന്ന് അറിയുന്നു. ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകന്‍. ഇടി എന്ന ചിത്രത്തിന് ശേഷം സാജിദ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. അടുത്തിടെ മോഹന്‍ലാലിന്റെ വില്ലനില്‍ മഞ്ജുവാര്യര്‍ നായികയായി അഭിനയിച്ചിരുന്നു. അതിന് മുമ്പ് സൈരാഭാനുവില്‍ മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തിന്റെ ശബ്ദത്തിലൂടെ അവതരിച്ചു. മോഹന്‍ലാലിന്റെ ഒടിയനില്‍ മഞ്ജുവാണ് നായിക. അങ്ങനെ ഒരു മോഹന്‍ലാല്‍- മഞ്ജുവാര്യര്‍ തരംഗം തന്നെ മലയാളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

മഞ്ജുവാര്യരുടെ രണ്ടാം വരവായ എന്നും എപ്പോഴും എന്ന ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. രണ്ട് പേരും ഒരുമിക്കുമ്പോള്‍ പ്രേക്ഷകരുടെ ആകാംഷയും സാറ്റലൈറ്റ് അവകാശവും കുത്തനെ ഉയരും. മറ്റ് ബിസിനസുകളും നടക്കും. അതുകൊണ്ടാണ് രണ്ട് പേരെയും ഒരുമിച്ച് അഭിനയിപ്പിക്കാന്‍ സംവിധായകരും നിര്‍മാതാക്കളും മല്‍സരിക്കുന്നത്. നായികാ കേന്ദ്രീകൃതമായ സിനിമകളില്‍ അഭിനയിക്കുമ്പോഴും സൂപ്പര്‍താരങ്ങളുടെ നായികയാവാന്‍ മഞ്ജവിന് മടിയില്ല എന്നതും ശ്രേദ്ധയമാണ്. മഞ്ജു കേന്ദ്രകഥാപാത്രമായ രണ്ട് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ് , ഉദാഹരണം സുജാതയും ആമിയും. നിലവില്‍ ദിലീപിനെതിരെ ജനവികാരം ശക്തമായതിനാല്‍ മഞ്ജുവാര്യരുടെ സിനിമകാണാന്‍ പ്രേക്ഷകരുടെ തിരക്ക് ഉണ്ടാകുമെന്ന് ഉറപ്പാണ്. സമൂഹമാധ്യമങ്ങളിലും പൊതുജനങ്ങളുടെ ഇടയിലും മഞ്ജുവിന്റെ ഇമേജും അവരോടുള്ള അനുകമ്പയും കൂടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here