രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ , വിജയഭേരി മുഴക്കാന്‍ കോവിന്ദ്

0
181

രാജ്യത്തെ പുതിയ രാഷ്ട്രപതിയെ നിര്‍ണയിക്കാനുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്ന ആദ്യ ദിനം തന്നെയാണ് ഇത്തവണ രാഷ്ട്രപതി നിര്‍ണയം നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള 20 ലോകസഭാ എം.പിമാരും 9 രാജ്യസഭാ എം.പിമാരും പാര്‍ലിമെന്റില്‍ വോട്ടു ചെയ്യും. സംസ്ഥാന നിയമസഭാ മന്ദിരത്തില്‍ ആണ് എം.എല്‍.എമാര്‍ വോട്ടു ചെയ്യുക. നിലവിലെ സാഹചര്യത്തില്‍ 62 ശതമാനം വോട്ടു വാങ്ങി എന്‍.ഡി.എ സ്ഥാനാര്‍ഥി രാം നാഥ്‌ കോവിന്ദ് മീരാ കുമാറിനെതിരെ ജയം നേടും.

പുതിയ രാഷ്ട്രപതിയെ നിർണയക്കുന്ന 10,98,903 വോട്ടുമൂല്യത്തിൽ കേരളത്തിന്റെ പങ്ക് 41,812 വോട്ട്. ഇതിൽ എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിന് കിട്ടുന്ന വോട്ട് മൂല്യം 152 മാത്രം. 17 പാർട്ടികളുടെ പിന്തുണയുള്ള പ്രതിപക്ഷ സ്ഥാനാർഥി മീര കുമാറിനാണ് ബാക്കിയത്രയും, 41,660 വോട്ട്. കേരളത്തില്‍ നിന്നും 20 ലോകസഭാ അംഗങ്ങളും ഒന്‍പതു രാജ്യ സഭാ അംഗങ്ങളും 140 എം.എല്‍.എ മാരുമാണ് വോട്ടു ചെയ്യുക. രാജ്യസഭാംഗം സുരേഷ് ഗോപി അടക്കം നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ക്ക് വോട്ടില്ല.എല്‍.ഡി.എഫും യു.ഡി.എഫും മാണി വിഭാഗവും പി.സി ജോര്‍ജും ഒക്കെ മീരാ കുമാറിന് പിന്തുണ നല്‍കിയ സാഹചര്യത്തില്‍ ഒ.രാജ ഗോപാലിന്റെ വോട്ടു മാത്രമാകും രാമനാഥ്‌ ഗോവിന്ദിന് കിട്ടുക.
ലോകസഭയിലെ 543 ഉം രാജ്യസഭയിലെ 233 ഉം  എം.പിമാര്‍ക്ക് പുറമേ നിയമസഭകളിലെ 4120 സാമാജികരും രാഷ്ട്രപതി തിരഞ്ഞെടുപ്പിലും വോട്ടു ചെയ്യും. വോട്ടർമാരിൽ ഒമ്പതു ശതമാനം മാത്രമാണ് വനിതകൾ. ആകെ 4852 എം.പി-എം.എൽ.എമാരില്‍ 451 പേര്‍ മാത്രമാണ്  സ്ത്രീകള്‍. ലോക്സഭയിലും രാജ്യസഭയിലുമായി  88 പേരുമാത്രം. ലോക്സഭാ അംഗങ്ങളുടെ ആകെ വോട്ടുമൂല്യം  3,84,444. രാജ്യ സഭാംഗങ്ങളുടെ ആകെ വോട്ടു മൂല്യം 1,63,548. ജനസംഖ്യാനുപാതീകം ആയാണ് വോട്ടു മൂല്യം കണക്കാക്കുന്നത്. അതുപ്രകാരം കേരളത്തിലെ ഒരു എം.എല്‍.യുടെ വോട്ടിനു 152 ആണ് വോട്ടു മൂല്യം. 402 എം.എല്‍.എമാരുള്ള യു.പിയുടെ വോട്ടു മൂല്യം 708. 32 പേര് മാത്രമുള്ള സിക്കിമിന്റെ വോട്ടു മൂല്യം ഏഴും. മിസോറം, അരുണാചല്‍ പ്രദേശ്‌ എന്നിവിടങ്ങളിലെ വോട്ടു മൂല്യം എട്ടു ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here