വൈജിതിനു സഹായവുമായി കൂട്ടായ്മ

0
188

നിര്‍ധന കുടുംബത്തിലെ ഒന്‍പതു മാസം പ്രായമുള്ള വൈജിത് ദേവ് എന്ന ആണ്‍കുട്ടിക്ക് മജ്ജ മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ കണ്ടു സഹായ ഹസ്തവുമായി ഇരുപതു പേരുടെ കൂട്ടായ്മ. കൊച്ചി നോര്‍ത്ത് പറവൂര്‍ മന്നം എന്ന
സ്ഥലത്തു ഷീറ്റ് മേഞ്ഞ ഒറ്റ മുറി വീടില്‍ താമസിക്കുന്ന ഹരിത പ്രതീഷ് ദമ്പതികളുടെ മകന്‍ വൈജിത് ആണ് കനിവ് തേടുന്നത്. അഞ്ചു മാസം മുന്‍പ് കഫക്കെട്ടും പനിയും വന്നപ്പോളാണ് വൈജിത് ദേവിനെ ആശുപത്രിയില്‍ കൊണ്ട് പോയത്. അസുഖം മാറാതായപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം ആര്‍ സീ സീ യില്‍ നടത്തിയ വിശദ പരിശോധനയില്‍ കുഞ്ഞിന് രക്താര്‍ബുദം ആണെന്ന് സ്ഥിരീകരിച്ചു.

മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയ മാത്രം ആണ് ഇതിനു പരിഹാരം എന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതിനു ചെലവാകുന്ന തുക കണ്ടെത്താനാവാതെ ഈ കുടുംബം നെട്ടോട്ടമോടുമ്പോളാണ് ഈ കൂട്ടായ്മ സഹായ ഹസ്തവുമായി എത്തിയിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപതിയില്‍ ഏഴായിരം രൂപ ചിലവിട്ടു ആഴ്ച തോറും നടത്തുന്ന ഡയാലിസിസ് ആണ് പ്പോളുള്ള ഏക ചികിത്സ. ഷീറ്റ് മേഞ്ഞ ഒറ്റ മുറി വീട്ടില്‍ ആറു പേരാണ് ഇപ്പോള്‍ താമസിക്കുന്നത്. കുട്ടി ക്കു അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ അച്ഛന് ജോലിക്കു പോകാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ആണ് ഇപ്പോള്‍.

കൊല്ലം അമൃത ഇന്‌സ്ടിട്യൂട്ടിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ആണ് വൈജിത് നു ഉള്ള സഹായവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇരുപതോളം പൂര്വവിദ്യാര്ഥികള് അടങ്ങുന്നതാണ് ഈ കൂട്ടായ്മ. "AICT BUDS OF BLISS " എന്നാണ് ഈ കൂട്ടായ്മയുടെ പേര്. വൈജിത് ഇവര്‍ രണ്ടാമതായി സഹായിക്കുനന് കുട്ടി ആണ്. ഇതിനു മുന്‍പ് പാലക്കാട് ഉള്ള ഒരു കുട്ടിയുടെ കിഡ്‌നി സംബന്ധമായ രോഗം ചികിതസിക്കുന്നതിനു
സഹായം നല്‍കിയിരുന്നു.

മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയ ഏകദേശം ഇരുപത്തിയേഴു ലക്ഷത്തോളം ചെലവ് വരുന്നതാണ്. ഇത്രയും വലിയ തുക സമാഹരിക്കാന്‍ ഈ കൂട്ടായ്മ കണ്ടെത്തിയത് മിലാപ് (milaap.org ) എന്ന ഒരു ഓണ്‍ലൈന്‍ ഫണ്ട് റൈസിംഗ് ഓര്‍ഗനൈസഷന്റെ സഹായം ആണ്. ഇത് വഴി വെറും മുപ്പതു ദിവസം കൊണ്ട് ഇവര്‍ ഇരുപത്തിമൂന്ന് ലക്ഷത്തോളം രൂപ സമാഹരിച്ചു. ഈ തുക കുട്ടിയുടെ ചികിത്സയിലേക്കു കൈമാറുന്നതിന്റെ രേഖകള്‍ കുട്ടിയുടെ പിതാവിന് കൈമാറി.

വൈജിത് നു ശസ്ത്രക്രിയ കഴിഞ്ഞു തിരിച്ചു എത്തിയാലും കയറി കിടക്കാന്‍ ഒരു നല്ല വീട് പോലും ഇല്ലാത്ത അവസ്ഥ ആണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. ദിവസ തൊഴിലാളി ആയ കുട്ടിയുടെ അച്ഛനും ഒരു വീട് വാടകക്ക് എടുക്കാന്‍ ഉള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്ത
അവസ്ഥയില്‍ ആണ്. ശസ്ത്രക്രിയ കഴിഞ്ഞു വരുമ്പോള്‍ വൈജിത്‌നു കയറി കിടക്കാന്‍ ഒരു ഒറ്റമുറി വീടെങ്കിലും പണിതു നല്കാന്‍ ഉള്ള
ശ്രമവും ഈ കൂട്ടായ്മ നടത്തുന്നു.

വൈജിത് ന്റെ ചികിത്സ സഹായത്തിലേക്കു കൂടുതല്‍ സഹായങ്ങള്‍ നല്‍കണം എന്ന് കൂട്ടായ്മയിലെ അംഗങ്ങളായ പ്രവീണ്‍ എ ആര്‍, സന്ദീപ് കെ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം തന്നെ സാധാരണക്കാര്‍ക്കും മറ്റുള്ളവരെ സഹായിക്കാന്‍ ഉള്ള മാതൃക ആണ് ഈ കൂട്ടായ്മ കാണിച്ചു തരുന്നത്. മിലാപ് പോലെ ഉള്ള ഓണ്‍ലൈന്‍ ഫണ്ട് റൈസിംഗ് പ്ലാറ്‌ഫോമുകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തി സമൂഹത്തില്‍ അര്‍ഹരായവര്‍ക്ക് സഹായങ്ങള്‍ എത്തിച്ചു കൊടുക്കണം എന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ലിങ്ക് പരിശോധിക്കുക. https://milaap.org/fundraisers/vygithdev

അക്കൗണ്ട് വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

Vyjith dev sahaya samithi
A/c No: 36718745513
IFSC : SBIN0009485

contact details
parents : 8075295689 (pratheesh)
AICT BUDS OF BLISS
sandeep : 8129956166
praveen; 9497330349

LEAVE A REPLY

Please enter your comment!
Please enter your name here