എ.ഐ.എ.ഡി.എം.കെ നേതാവ് ശശികലയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണന നല്കിയ സംഭവത്തില്‍ നാല്പതോളം തടവുകാരെ ബംഗലൂരു ജയിലില്‍ നിന്നും ബെല്ലാരിയിലേയ്ക്ക് മാറ്റി. ഇവര്‍ ശശികലയ്ക്ക് സഹായം നല്‍കിയെന്നാണ് റിപോര്‍ട്ട്.
ജയിലില്‍ ശശികലയ്ക്ക് പാകം ചെയ്യാന്‍ പ്രത്യേക അടുക്കള ഒരുക്കികൊടുക്കാന്‍ ജയില്‍ ഡിജിപി സത്യനാരായണ റാവു ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തടവുകാരെ മാറ്റിയത്.ജയിലില്‍ ശശികല രണ്ട് കോടി കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. ഇതില്‍ ഒരു കോടി വിവിധ ജീവനക്കാര്‍ക്ക് നല്‍കിയെന്നാണ് ആരോപണം.അനധികൃത സ്വത്ത് സമ്ബാദന കേസില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ് ശശികല. ഇതേ കേസില്‍ ശശികലയെ ആദ്യം കര്‍ണാടക ഹൈക്കോടതി വെറുതെ വിട്ടിരുന്നുവെങ്കിലും സുപ്രീം കോടതി ശിക്ഷ വിധിക്കുകയായിരുന്നു.ജയില്‍ ഡിഐജി ഡി രൂപയാണ് ശശികല രണ്ട് കോടി രൂപ ജയില്‍ അധികൃതര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തിയത്.