ശ്രാവണിന്റെ സിനിമാ പ്രവേശനം; വേര്‍പിരിഞ്ഞ മുകേഷും സരിതയും ഒരു വേദിയില്‍

0
743

നടന്‍ മുകേഷിന്റെയും നടി സരിതയുടെയും മകന്‍ ശ്രാവണ്‍ സിനിമയിലേക്ക്. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ‘കല്യാണം’ എന്ന ചിത്രത്തിലാണ് ശ്രാവണ്‍ നായകനാകുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.കെ. ബാലന്റെയും സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പൂജ.

ചലച്ചിത്രമേഖലയില്‍ ശ്രാവണിന്റെ ആദ്യചുവടാണിത്. ‘വയ’ ഫിലിംസ് നിര്‍മിക്കുന്ന ‘കല്യാണം’ എന്നചിത്രത്തില്‍ ശ്രാവണിന്റെ നായികയാകുന്നത് ഡബ്‌സ്മാഷിലൂടെ ശ്രദ്ധേയയായ വര്‍ഷയാണ്. ചിത്രത്തില്‍ മുകേഷും ശ്രീനിവാസനും ഉള്‍പ്പടെ പ്രമുഖര്‍ വേഷമിടുന്നു.

മുകേഷുമായി വിവാഹമോചിതയായ നടി സരിതയും മകന്റെ സിനിമാ പ്രവേശനത്തിന് സാക്ഷിയായി. മുകേഷിന്റെ പിതാവും മലയാള നാടകവേദിയിലെ ഇതിഹാസതുല്യനുമായ ഒ. മാധവന്റെ അസാന്നിധ്യത്തെക്കുറിച്ച് സരിത സൂചിപ്പിച്ചു. മുകേഷിന്റെ ഭാര്യ മേതില്‍ ദേവികയും അമ്മയും ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളും സുഹൃത്തക്കളും ചടങ്ങിനെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here