സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രവേശം : ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

0
106

എന്‍ജിനിയറിങ് പ്രവേശനം; അവസാനഘട്ടവും ആരംഭിച്ചു

സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കും മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കും പ്രവേശനത്തിന് പ്രവേശന കമീഷണറുടെ വെബ്‌സൈറ്റില്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഞായറാഴ്ച രാവിലെ മുതല്‍ 19ന് പകല്‍ 3വരെ ഓപ്ഷന്‍ നല്‍കാം. ഇതിനൊപ്പം എന്‍ജിനിയറിങ്, ആര്‍കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളില്‍ അവസാനഘട്ട അലോട്ടുമെന്റ് നടപടികളും ആരംഭിച്ചു.

മെഡിക്കലില്‍ ആദ്യ അലോട്ടുമെന്റും എന്‍ജിനിയറിങ്ങില്‍ മൂന്നാം അലോട്ടുമെന്റും 20നു പ്രസിദ്ധീകരിക്കും. എന്‍ജിനിയറിങ് പ്രവേശനം ലഭിക്കുന്നവര്‍ 25നകവും മെഡിക്കലില്‍ ആദ്യ അലോട്ടുമെന്റ് ലഭിക്കുന്നവര്‍ 30നകവും അതത് കോളേജില്‍ പ്രവേശനം നേടിയിരിക്കണം. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ സീറ്റുകളിലേക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടില്ല. ഉയര്‍ന്ന ഫീസ് സംബന്ധിച്ച കേസില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും. ഇതിനു ശേഷമേ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടികള്‍ തീരുമാനിക്കൂ. സുപ്രീംകോടതി നിര്‍ദേശിച്ച സമയപട്ടിക പാലിക്കേണ്ടതിനാലാണ് മെഡിക്കല്‍ ഓപ്ഷന്‍ ആരംഭിച്ചതെന്ന് പ്രവേശന പരീക്ഷാ കമീഷണര്‍ ഡോ. എം ടി റെജു അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here