സെന്‍കുമാറിനെതിരെ പരാതിയുമായി വിമണ്‍ ഇന്‍ കളക്ടീവ്

0
79

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സെന്‍കുമാറിനെതിരെ പരാതിയുമായി വിമണ്‍ ഇന്‍ കളക്ടീവ് രംഗത്ത്. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിത്തിനിടെ അദ്ദേഹം ഫോണില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ആക്രമിക്കപ്പെട്ട നടിയേയും, ഒപ്പം ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിലാണ് എന്ന് ചൂണ്ടി കാണിച്ചാണ് സംഘടന പരാതിയുമായി വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത്.

പ്രസ്തുത കേസിന്റെ ചുമതലക്കാരനായിരുന്ന പോലീസ് മേധാവിയാണ് ഇത്രയും ഹീനവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശം നടത്തിയതെന്ന വസ്തുത ഞെട്ടലോടെയാണ് കേട്ടതെന്നും, മുന്‍ പോലീസ് മേധാവിയുടെ മാന്യതയില്ലാത്ത, ഈ പരാമര്‍ശത്തെ ഞങ്ങള്‍ അങ്ങേയറ്റം അപലപിക്കുന്നുവെന്നുമാണ് സംഘടന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

മുന്‍ പോലീസ് മേധാവിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടു കൊണ്ട് വിമണ്‍ ഇന്‍ കളക്ടീവ്  വനിതാ കമ്മിഷനെ സമീപിക്കും എന്നും പറഞ്ഞാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

LEAVE A REPLY

Please enter your comment!
Please enter your name here