വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ നാല് യുവാക്കളെ കാണാതായി. കൊട്ടത്തോണിയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ ഏഴ് യുവാക്കളില്‍ നാലുപേരെയാണ് കാണാതായത്. ഇതില്‍ മൂന്നുപേര്‍ നീന്തിക്കയറി രക്ഷപ്പെട്ടു. തുഷാരഗിരി ചെമ്പു കടവ് സ്വദേശിയായ സച്ചിന്, ബിനു, മെല്വിന് പ്രദേശവാസിയായ വില്സന് എന്നിവരെയാണ് കാണാതായത്.
ഞാഴറാഴ്ച രാത്രി 11.45ഓടെയാണ് ഏഴുപേരും റിസര്‍വോയറില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയത്. രണ്ട് കൊട്ടത്തോണികള് തമ്മില്‍ കൂട്ടിക്കെട്ടിയാണ് ഇവര്‍ ഡാമിലേക്ക് ഇറങ്ങിയത്. ഈ കൊട്ടത്തോണികളാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ മൂന്നുപേര്‍ കരയ്ക്ക് നീന്തിക്കയറി. എന്നാല്‍ ബാക്കി നാലുപോരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
അപകട വിവരം പുറത്തറിഞ്ഞത് പുലര്‍ച്ചെ നാല് മണിയോടുകൂടിയാണ്. കാണാതായവര്‍ക്കു വേണ്ടി വനംവകുപ്പും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. ഫയര്‍ ഫോഴ്സിന്റെ സ്പീഡ് ബോട്ട് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍.