അസാധു നോട്ടുകള്‍ മാറാന്‍ ഇനി സമയമില്ല:കേന്ദ്രസര്‍ക്കാര്‍

0
98

അസാധു നോട്ടുകള്‍ മാറാന്‍ ഇനി സമയം അനുവദിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇനിയും സമയം അനുവദിച്ചാല്‍ കള്ളപ്പണം തടയാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് തടസ്സമാകുമെന്നും കേന്ദ്രം നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ റദ്ദാക്കിയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ പൗരന്മാരെ അനുവദിക്കണമെന്ന് ജൂലൈ നാലിന് ഹര്‍ജി പരിഗണച്ചപ്പോള്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

ജയിലിലായവരുള്‍പ്പെടെ, നിശ്ചിത സമയപരിധിക്കുള്ളില്‍ നോട്ടു മാറാന്‍ കഴിയാതിരുന്നവര്‍ക്ക് ന്യായമായ കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ അവര്‍ക്ക് നോട്ടു മാറ്റി നല്‍കണം. ഈ മാസം 17 നു മുന്‍പ് ഇക്കാര്യത്തില്‍ മറുപടി അറിയിക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. നോട്ടു മാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. കഴിഞ്ഞ നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. കള്ളപ്പണം തടയാനെന്ന പേരിലായിരുന്നു നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here