by മനോജ്
ദിലീപിനെ കുടുക്കിയ സംഭവത്തില്‍ വ്യക്തമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പി.സി.ജോര്‍ജ് 24 കേരളയോട് പറഞ്ഞു.ഒരു നടിയെ, അല്ലെങ്കില്‍ ഒരു പെണ്ണിനെ ആക്രമിക്കാന്‍ കാശ് കൊടുക്കണോ? ദിലീപിന്റെ നേര്‍ക്ക് ഉള്ളത് ആക്രമിക്കാന്‍ കാശ് കൊടുത്ത് എന്നുള്ളതാണ്. ക്വട്ടേഷന്‍ ആണെന്നുള്ളതാണ്. ഒരു പെണ്ണിനെ ആക്രമിക്കാന്‍ ഒരു കോടി നല്‍കണോ? ഇത്രയും കാശ് നല്കിയാല് ആ പെണ്ണിനെ കൊന്നുകളയാന്‍ തന്നെ ആവശ്യപ്പെട്ടു കൂടെ. എന്തിനു ആക്രമിക്കാന്‍ ആവശ്യപ്പെടണം?
പോലീസ് പറയുന്നു. 2013 മുതല്‍ തുടങ്ങിയ ഗൂഡാലോചന ആണെന്ന്. ഒരു പെണ്ണിനെ ആക്രമിക്കാന്‍ മൂന്ന് വര്‍ഷമോ? അത് കോടതിയില്‍ ഉന്നയിക്കാന്‍ ഉള്ള പോലീസ് വാദം മാത്രമാണ്. ഒരു പെണ്ണിനെ ബലാത്സംഗം ചെയ്യാന്‍, അപമാനിക്കാന്‍ മൂന്ന് വര്‍ഷം വേണോ? ഒരാഴ്ച പോരെ.മനപൂര്‍വം അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇതൊക്കെ വിശ്വസിക്കുന്ന മനുഷ്യരെ വേണം മര്‍ദ്ദിക്കാന്‍. പിന്നെ പള്‍സര്‍ സുനി എഴുതിയ കത്തിന്റെ കാര്യം. പള്‍സര്‍ സുനിക്ക് കത്തെഴുതാന്‍ അറിയില്ലല്ലോ? പിന്നെങ്ങിനെ കത്തെഴുതും.
പള്‍സര്‍ സുനിക്ക് വേണ്ടി കത്തെഴുതിയത് മൂവാറ്റുപുഴക്കാരന് ജയിലില്‍ കിടന്നവനാണ്. കത്തെഴുതിയവന് വിളിച്ചു പറയുന്നുണ്ട്. അവനെ അടിച്ച് എഴുതിച്ചതാണെന്ന്. ചാനലില്‍ അവന് വിളിച്ചു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അവനെ അടിച്ച് എഴുതിച്ചതാണെന്ന്.പള്‍സര്‍ സുനി കാശിനു വേണ്ടി ചെയ്തതാണിത്. കാശിനു വേണ്ടി ഈ മാതിരി കൃത്യങ്ങള്‍ അവന് മുന്‍പും ചെയ്തിട്ടുണ്ട്. അവരുടെയൊക്കെ പടം എടുത്ത് കാശും വാങ്ങിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കാര്യത്തില്‍ ഒരു ഗൂഡാലോചനയും ഇല്ല.
ചോദ്യം ചെയ്യുന്ന സമയത്ത് ദിലീപിലേക്ക് എത്താനുള്ള തെളിവ് ഉണ്ടായിരുന്നില്ല എന്ന കാര്യത്തില്‍ മുന്‍ പോലീസ് മേധാവി സെന്‍കുമാര്‍ പറഞ്ഞതാണ് ശരി. തെളിവ് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഈ കേസില്‍ സാക്ഷി ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. സാക്ഷി ഉണ്ടായിട്ട് വേണ്ടേ മാപ്പ് സാക്ഷി. ദിലീപിന്റെ കാര്യത്തില്‍ ജാമ്യം കൊടുക്കാന്‍ സെഷന്‍സ് കോടതിക്കെ അനുവാദമുള്ളു. നിലവിലെ കോടതിയില്‍ വാദിച്ച് ജാമ്യം കിട്ടാതിരുന്നാല്‍ മാത്രമേ മേല്‍ കോടതിയിലേക്ക് നീങ്ങാന്‍ കഴിയൂ. അതാണ് രാംകുമാര്‍ ഈ കോടതിയില്‍ വാദിച്ചത്.
ദിലീപ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നു. അപ്പോള്‍ നമ്പി നാരായണന് എത്രകാലം ജയിലില്‍ കിടന്നു. നാല് കൊല്ലമാണ് ജയിലില്‍ കിടന്നത്. കുറ്റവാളി ആയിരുന്നോ നമ്പി നാരായണന്. അദ്ദേഹം ചെയ്ത കുറ്റം എന്തായിരുന്നു. നമ്പി നാരായണനെതിരെ ചുമത്തിയത് രാജ്യദ്രോഹക്കുറ്റമാണ്.നിരപരാധിയാണെന്ന് കണ്ടെത്തി അദ്ദേഹത്തെ കോടതി വെറുതെ വിട്ടു. നഷ്ടപരിഹാരമായി ഒരു കോടി രൂപയാണ് വിധിച്ചത്. ഇതൊക്കെ ഓര്‍മ്മ വേണം. ദിലീപിന്റെ പേരില്‍ നടക്കുന്നത് മാധ്യമ ഭീകരതയാണ്. ഭരണകൂട ഭീകരത പോലുള്ള മാധ്യമ ഭീകരതയാണ് നടക്കുന്നത്. പി.സി.ജോര്‍ജ് പറയുന്നു.