കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിലെ ചാനലുകളും പത്രങ്ങളും ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിറകെയെന്ന് നടന് മാമുക്കോയ. കോഴിക്കോട് ടാഗോര്‍ ഹാളില്‍ ആരംഭിച്ച അറേബ്യന്‍ ഫ്രെയിംസ് ചലച്ചിത്രോത്സവത്തില്‍ സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വേറെയും എത്രയോ കാര്യങ്ങള്‍ അറിയാനുണ്ടെങ്കിലും, എല്ലാവരും ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിറകെയാണ് എല്ലാവരും. രാഷ്ട്രീയബോധവും സംസ്കാരവുമുണ്ടെന്ന് അവകാശപ്പെടുന്ന മലയാളികള്‍ സാംസ്കാരികമായി അധ:പതിച്ചു എന്നാണ് ഇത് കാണിക്കുന്നതെന്ന് മാമുക്കോയ പറഞ്ഞു.