കരാര്‍ ലംഘിച്ച് പാക് പ്രകോപനം: സൈനികനും പെണ്‍കുട്ടിയും കൊല്ലപ്പെട്ടു

0
76

സൈനികര്‍ക്ക് നേരെ വീണ്ടും പാക് പ്രകോപനം. പാക് വെടിവെയ്പ്പില്‍ സൈനികനും പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. പൂഞ്ച് മേഖലയിലുണ്ടായ ഷെല്‍ ആക്രമണത്തിലാണ് ഏഴു വയസ്സുകാരി സെയ്ദ കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിലെ ബലാകോട്ട് സ്വദേശിയാണ് സെയ്ദ.

രജൗറി മേഖലയിലുണ്ടായ സ്ഫോടനത്തില്‍ ബങ്കറിനു മേല്‍ മോര്‍ട്ടാര്‍ ഷെല്‍ പതിച്ചാണ് മുദഷീര്‍ അഹമ്മദ് എന്ന സൈനികന്‍ കൊല്ലപ്പെട്ടത്. മോര്‍ട്ടാര്‍ ഷെല്‍ ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

പാകിസ്താന്റെ ഭാഗത്തു നിന്നും നുഴഞ്ഞുകയറ്റ ശ്രമവും വെടിനിര്‍ത്തല്‍ കരാറും ഇപ്പോഴും തുടരുകയാണെന്ന് ഇന്ത്യന്‍ സൈനിക വക്താക്കള്‍ പറയുന്നു. എന്നാല്‍ ഇന്ത്യ സംയമനം പാലിക്കുകയാണെന്നും പരിധി വിട്ടാല്‍ ശക്തമായ മറുപടി നല്‍കുമെന്നും ഡയറക്ടര്‍ ജനറല്‍ വക്താക്കള്‍ പ്രതികരിച്ചു. ഇന്ന് രാവിലെ 7.30ഓടെയാണ് യാതൊരു പ്രകോപനവുമില്ലാതെ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here